Entertainment News

ചേർത്തുപിടിച്ച് ഷാരൂഖ്,ആശംസ അറിയിച്ച് രജനീകാന്തും ,മണിരത്‌നവും വിവാഹ ചിത്രങ്ങൾ ഓരോന്നായി പുറത്തുവിട്ട് വിഘ്നേഷ്

തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം കഴിഞ്ഞ് ഒരു മാസം തികഞ്ഞ ദിവസമായ ഇന്ന് കൂടുതൽ വിവാഹ ചിത്രങ്ങൾ പുറത്ത്. വിവാഹം കഴിഞ്ഞ് ഒരുമാസം പൂർത്തിയാകുന്ന അവസരത്തിൽ വിഘ്നേഷ് തന്നെയാണ് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചത്

Nayanthara with hubby Vignesh

..രജനീകാന്ത്, ഷാരൂഖ് ഖാൻ, ബോണി കപൂർ, മണിരത്‍നം, ആര്യ, സൂര്യ, അറ്റ്‍ലി തുടങ്ങി പ്രമുഖ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും വിവാഹഹത്തിന് എത്തിയിരുന്നു. തമിഴ്‍നാട്ടിലെ ക്ഷേത്രനഗരമായ മഹാബലിപുരത്തെ റിസോ‍ർട്ടിൽ ആയിരുന്നു വിവാഹം.ഷാറുഖ് ഖാൻ, രജനികാന്ത്, ആറ്റ്‌ലി എന്നിവരോടൊപ്പമുള്ള സന്തോഷം നിറഞ്ഞ ചിത്രങ്ങളാണ് വിഗ്നേശ് ശിവൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

“സ്നേഹനിധിയായ തലൈവർ, രജനികാന്ത് സാറിനൊപ്പം. അദ്ദേഹം തന്റെ ആദരണീയമായ സാന്നിധ്യവും പോസിറ്റീവിറ്റിയും നന്മയും കൊണ്ട് ഞങ്ങളുടെ വിവാഹത്തെ അനുഗ്രഹിച്ചിരിക്കുന്നു. ഞങ്ങളുടെ വിവാഹത്തിന്റെ ഒരു മാസം പൂർത്തിയാകുന്ന വേളയിൽ ചില മികച്ച നിമിഷങ്ങൾ പങ്കിടുന്നതിൽ സന്തോഷമുണ്ട്,” വിഘ്നേഷ് പറയുന്നു.

Nayanthara Wedding Unseen Photos

വിവാഹവേദിയിൽ വച്ച് വിഘ്നേഷിന് താലിയെടുത്തു കൊടുത്തതും ഒരു കാരണവരുടെ സ്ഥാനത്തു നിന്ന് വിവാഹചടങ്ങുകൾക്ക് മുൻകൈ എടുത്തതും രജനീകാന്ത് ആണെന്ന് മുൻപ് വാർത്തകളുണ്ടായിരുന്നു.“ഇതിൽക്കൂടുതൽ ആർക്ക് എന്ത് ചോദിക്കാൻ കഴിയും!

nayanthara

ഞങ്ങളുടെ വിവാഹസമയത്ത് എളിമയും ദയയും ആകർഷകത്വവുമുള്ള ഈ അത്ഭുതമനുഷ്യൻ ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുന്നത് അനുഗ്രഹീതമാണ്,” എന്നാണ് ഷാരൂഖിനൊപ്പമുള്ള ചിത്രങ്ങൾ ഷെയർ ചെയ്തുകൊണ്ട് വിഘ്നേഷ് കുറിച്ചത്. സംവിധായകൻ ആറ്റ്‌ലിയേയും ചിത്രങ്ങളിൽ കാണാം.

Nayanthara Wedding Unseen Photos


വിഘ്‍നേശ് ശിവന് നയൻതാര വിവാഹ സമ്മാനമായി 20 കോടി രൂപയുടെ ബംഗ്ലാവ് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. വിഘ്‍നേശ് ശിവന്റെ പേരില്‍ തന്നെയാണ് ബംഗ്ലാവ് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്. നയൻതാരയ്‍ക്ക് വിഘ്‍നേശ് ശിവൻ അഞ്ച് കോടി രൂപ വില വരുന്ന ഡയമണ്ട് മോതിരം സമ്മാനം നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!