ബിഗ് ബോസ് മലയാള സീസൺ 4 മത്സരാർത്ഥി ഡോ. റോബിൻ രാധാകൃഷ്ണന്റെ കാർ അപടകത്തിൽപ്പെട്ടു. തൊടുപുഴയിലേക്ക് ഒരു ഉദ്ഘാടനത്തിനായി പോകും വഴിയാണ് അപകടമുണ്ടായത്.
അപകടത്തിൽ നിന്നും രക്ഷപ്പെട്ട റോബിൻ ഉദ്ഘാടനത്തിന് എത്തുകയും ചെയ്തിരുന്നു. “എന്റെ കാർ വരുന്ന വഴി ഒരു കൊക്കയിലേക്ക് മറിഞ്ഞു. കാർ ഒരു കല്ലിൽ തട്ടി നിന്നതുകൊണ്ട് മാത്രം രക്ഷപ്പെടുകയായിരുന്നു. എന്നിട്ടും നിങ്ങളെ കാണാൻ വേണ്ടിയാണ് ഞാൻ വന്നത്,” റോബിൻ ഉദ്ഘാടന വേദിയിൽ പറഞ്ഞു.ഇതിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ബിഗ് ബോസ് താരം റോബിൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

