National News

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാന്‍ വിവാഹിതനാകുന്നു

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാന്‍ നാളെ വീണ്ടും വിവാഹിതനാവുന്നു. ഡോക്ടര്‍ ഗുര്‍പ്രീത് കൌര്‍ ആണ് വധു. തലസ്ഥാനമായ ചണ്ഡീഗഡില്‍ നടക്കുന്ന വിവാഹ ചടങ്ങിലേക്ക് ചുരുക്കം അതിഥികളെ മാത്രമേ ക്ഷണിച്ചിട്ടുള്ളു. അടുത്ത കുടുംബാംഗങ്ങളെ കൂടാതെ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്രിവാളും ചണ്ഡീഗഡിലെത്തും.

ആറ് വര്‍ഷം മുമ്പ് ആദ്യ ഭാര്യയില്‍ നിന്ന് മുഖ്യമന്ത്രി ഭഗവന്ത് മന്‍ വിവാഹമോചനം നേടിയിരുന്നു. ഇന്ദര്‍പ്രീത് കൗറിനെയാണ് ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. ഇവര്‍ അമേരിക്കയിലാണ് ഇപ്പോള്‍. പിതാവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ മക്കള്‍ പഞ്ചാബിലെത്തിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!