National News

യുക്രൈൻ വിഷയത്തിലെ മോദിയുടെ നിലപാട് മഹാഭാരതത്തിലെ കൃഷ്ണന് തുല്യം;എസ്. ജയ്ശങ്കര്‍

യുക്രൈൻ സംഘർഷത്തിൽ ഇന്ത്യ സ്വീകരിച്ചത് ശരിയായ നിലപാടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ.‘യുദ്ധം ഒഴിവാക്കുക, നയതന്ത്രത്തിലേക്കും ചര്‍ച്ചകളിലേക്കും തിരിച്ചുവരിക,’ എന്ന മഹാഭാരതത്തിലെ കൃഷ്ണന്റെ നിലപാടിനെയും പ്രവര്‍ത്തികളെയും അടിസ്ഥാനമാക്കിയാണ് ഉക്രൈന്‍ വിഷയത്തില്‍ ഇന്ത്യ നിലപാട് സ്വീകരിച്ചതെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.മഹാഭാരത യുദ്ധം തടയാൻ കൃഷ്ണൻ പ്രവർത്തിച്ചപോലെയാണ് പ്രധാനമന്ത്രിയുടെ നീക്കം. ഇന്ത്യൻ തന്ത്രവും മഹാഭാരത യുദ്ധത്തിലെ ശ്രീകൃഷ്ണ തന്ത്രവും താരതമ്യം ചെയ്തായിരുന്നു മന്ത്രിയുടെ പ്രസ്താവന.രുപ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ‘മോദി @20 ഡ്രീംസ് മീറ്റ് ഡെലിവറി’ (Modi@20: Dreams Meet Delivery) എന്ന പുസ്തകത്തിന്മേല്‍ ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ വെച്ച് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പരിപാടിയില്‍ പങ്കെടുത്ത വിവരം ട്വീറ്റിലൂടെയും മന്ത്രി പുറത്തുവിട്ടു.ദക്ഷിണേഷ്യയിൽ ഇന്ത്യ വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ട്. ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധിയിൽ ഇന്ത്യ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി വക്താവ് നുപുര്‍ ശര്‍മയുടെ പ്രവാചക നിന്ദാ പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പെട്ടെന്ന് തണുക്കാനും ഒത്തുതീര്‍പ്പാകാനും കാരണം ഗള്‍ഫ് രാജ്യങ്ങളിലെ നേതാക്കളുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത ബന്ധമാണെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!