Local News

കാറ്റില്‍ നിലംപൊത്തിയ തെങ്ങില്‍ ബൈക്കിടിച്ചു;കോഴിക്കോട് മെഡിക്കൽ കോളജ് ക്യാംപസ് റോഡിൽ യുവാവിന് ദാരുണാന്ത്യം

കാറ്റില്‍ നിലംപൊത്തിയ തെങ്ങില്‍ ബൈക്കിടിച്ച് കോഴിക്കോട് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം.മെഡിക്കല്‍ കോളേജ് കാമ്പസിലെ ഐ.എം.ജി.ക്ക് സമീപം താമസിക്കുന്ന വയനാട് സ്വദേശി അശ്വിന്‍ തോമസ് (20) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് അപകടമുണ്ടായത്.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവാവ് അബോധാവസ്ഥയിലായിരുന്നു.എം.സി.എച്ച്.ആശുപത്രി പരിസരത്തുനിന്ന് തെങ്ങ് എതിര്‍വശത്തുള്ള എ.ടി.എം. കൗണ്ടറിന് സമീപത്തേക്കാണ് വീണത്.മുന്നില്‍ ആംബുലന്‍സുണ്ടായിരുന്നതിനാല്‍ തെങ്ങ് വീണുകിടക്കുന്നത് കാണാതെവന്ന ബൈക്ക് അപകടത്തില്‍പ്പെട്ടുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.ഭക്ഷണ വിതരണത്തിനുള്ള മൊബൈൽ ആപ്ലിക്കേഷനായ സ്വിഗ്ഗിയിലെ ജീവനക്കാരനായിരുന്നു. ഗവ. മെഡിക്കൽ കോളജ് ക്യാംപസിലെ ക്വാർട്ടേഴ്സിലാണ് താമസിക്കുന്നത്. ഞായറാഴ്ച രാത്രിയാണ് വീട്ടിൽനിന്നു പോയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!