Local News

സി.ഡബ്യു.ആര്‍.ഡി.എമ്മില്‍ ജല -പരിസ്ഥിതി പരിപാലനത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു

ജലവിഭവ വികസന വിനിയോഗ കേന്ദത്തില്‍ ജല പരിസ്ഥിതി പരിപാലനത്തെ കുറിച്ചുള്ള അന്താരാഷ്ട സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം എം.കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്തു. പ്രകൃത്യാലുള്ള ജല സ്രോതസ്സുകള്‍ അതിന്റെ വിശുദ്ധിയോടെ കാണുകയും പരിപാലിക്കുകയും ചെയ്യണമെന്ന് എം.കെ രാഘവന്‍ എം.പി പറഞ്ഞു. നാളെ ജലത്തിന് വേണ്ടി ഒരു യുദ്ധം വരുന്നതിന് മുന്‍പ് ഭരണകൂടങ്ങള്‍ പ്രത്യേക ജലനയം രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയും എം.കെ രാഘവന്‍ എം.പി പ്രസംഗത്തില്‍ എടുത്തു പറഞ്ഞു.

കോഴിക്കോട് മേയര്‍ ഡോ ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ പി.ടി. എ റഹീം എം.എല്‍.എ മുഖ്യാഥിതിയായി പങ്കെടുത്തു. ഡോ മനോജ് സാമുവല്‍ (എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ,CWRDM ) , ഡോ.ഇ.ജെ ജയിംസ്, പൊഫ.സി.ടി അരവിന്ദകുമാര്‍ ,ഡോ. രശ്മി ടി.ആര്‍ , എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിന്റെ ക്രോഡീകരിച്ച നിര്‍ദ്ദേശങ്ങള്‍ അമ്പിളി .ജി.കെ (സീനിയര്‍ സയന്റിസ്റ്റ്,CWRDM) അവതരിപ്പിച്ചു. സി ഡബ്ലു ആര്‍.ഡി.എം സേവനത്തില്‍ നിന്നും വിരമിക്കുന്ന ഡോ.പി.എസ് ഹരികുമാറിനെയും ഡോ. അനിത എ.ബി, ഡോ മാധവന്‍ കോമത്ത് എന്നിവരെ ചടങ്ങില്‍ വെച്ച് ആദരിച്ചു.

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെയും നബാര്‍ഡിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച ഈ അന്താരാഷ്ട്ര സമ്മേളനത്തിന്റെ അവസാന ദിനത്തില്‍ ഡോ.ഇ.ജെ ജയിംസ് (പ്രോ വൈസ് ചാന്‍സലര്‍ , കാരുണ്യ യൂനിവേഴ്‌സിറ്റി), പ്രൊഫ.കെ.വി ജയകുമാര്‍ (എന്‍.ഐ.ടി വാറന്‍ങ്കല്‍ ), ഡോ. ഗോള്‍ഡില്‍ ക്വാഡ്രോസ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. മൂന്ന് ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നിരവധി ശാസ്ത്ര പ്രതിനിധികളുടെ പ്രബദ്ധ അവരണം നടന്നു സമ്മേളനത്തിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മനോജ് സാമുവല്‍ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!