Local News

ലഹരിമാഫിയക്കെതിരെ വെണ്ണക്കാട് തൂക്കു പാല സംരക്ഷണ സമിതി

വെണ്ണക്കാടും പരിസരങ്ങളിലുമായി വർധിച്ചു വരുന്ന ലഹരി മാഫിയക്കെതിരെ വെണ്ണക്കാട് തൂക്കുപാല സംരക്ഷണ സമിതി ആശങ്കയും, പ്രതിഷേധവും രേഖപ്പെടുത്തി.മാധ്യമ പ്രവർത്തകൻ എം സിബ്ഗത്തുള്ളക്ക് നേരെയുള്ള വധ ഭീഷണിയെ യോഗം അപലപിച്ചു.

ലഹരിമാഫിയക്കെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒന്നടങ്കം ജനങ്ങൾ ജാഗ്രത പാലിക്കാനും, പൊലിസുമായി ബന്ധപ്പെട്ട എല്ലാ നിയമ സംരക്ഷണവും അടിയന്തിരമായി നടപ്പിലാക്കാനും യോഗം ആവശ്യപ്പെട്ടു.

കൊടുവള്ളി മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ T മൊയ്‌ദീൻകോയ ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ മുനിസിപ്പാലിറ്റി 22 ഡിവിഷൻ മെമ്പർ റംസിയ, മടവൂർ പഞ്ചായത്ത് മെമ്പർ രോഷ്‌മ സുർജിത് , മുൻ കൗൺസിലർ മൊയ്‌ദീൻ കുട്ടി, ഹക്കീം മാസ്റ്റർ Pk, മുജീബ് വെണ്ണക്കാട്, ഒ വി അഷ്‌റഫ്‌, തുടങ്ങിയവർ പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തു.പോലീസ് എക്സൈസ് തുടങ്ങിയ സംവിധാനങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് ഉടനെ തന്നെ വിപുലമായ യോഗം വിളിക്കാനും തീരുമാനിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!