രാജീവ് ഗാന്ധി വധക്കേസ് പ്രതികളായ നളിനി ശ്രീഹരന്റേയും പി.രവിചന്ദ്രന്റേയും മോചന ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി. ആര്‍ട്ടിക്കിള്‍ 142ന്റെ പ്രത്യേകാധികാരം ഉപയോഗിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് കോടതി പറഞ്ഞു. പ്രതികള്‍ക്ക് സുപ്രീം കോടതിയെ സമീപിക്കാവുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഈ അധികാരം ഉപയോഗിച്ചായിരുന്നു പേരറിവാളനെ കഴിഞ്ഞ മാസം 18ന് സുപ്രീം കോടതി ജയില്‍ മോചിതനാക്കിയത്. മെയ് 18നാണ് പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. സമ്പൂര്‍ണ്ണ നീതി ഉറപ്പാക്കാന്‍ ഭരണഘടന സുപ്രീംകോടതിക്ക് നല്കുന്ന അധികാരം ഉപയോഗിച്ചാണ് ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ നല്കിയിട്ടും ഗവര്‍ണര്‍ അത് നടപ്പാക്കാത്തതില്‍ രൂക്ഷ വിമര്‍ശനം സുപ്രീം കോടതി ഉന്നയിച്ചിരുന്നു.

