Kerala News

നീന്തല്‍ പഠിക്കുന്നതിനിടെ അപകടം; രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

തൃത്താല നീന്തല്‍ പഠിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. പാലക്കാട് തൃത്താലയ്ക്ക് സമീപം പടിഞ്ഞാറങ്ങാടി കല്ലടത്തൂരിലെ വല്യോത്രക്കുളത്തില്‍ നീന്തല്‍ പഠിക്കുന്നതിടെയാണ് അപകടം ഉണ്ടായത്. ജഗന്‍, സായൂജ് എന്നിവരാണ് മരിച്ചത്. ഇരുവര്‍ക്കും 16 വയസ്സാണ് പ്രായം.

ഒരാള്‍ മുങ്ങിയപ്പോള്‍ രക്ഷിക്കാനായി ചാടിയതാണ് രണ്ടാമനും. ഇരുവരെയും ഉടന്‍ കരയ്ക്ക് എത്തിച്ചെങ്കിലും ആശുപത്രിയിലെത്തും മുന്‍പേ മരണം സംഭവിച്ചു.

ഒതളൂര്‍ പുളിഞ്ചോടില്‍ താമസിക്കുന്ന തേവര്‍ പറമ്പില്‍ മധുവിന്റെ മകനാണ് ജഗന്‍. കൊമ്മാത്ര വളപ്പില്‍ സുകുമാരന്റെ മകനാണ് സായൂജ്. ഇരുവരും ഗോഘലെ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ്. മൃതദേഹങ്ങള്‍ എടപ്പാള്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!