തെന്നിന്ത്യന്‍ താരം നയന്‍താരയും സംവിധായകന്‍ വിഗ്നേഷ് ശിവനും വിവാഹിതരായി. ചെന്നൈയിക്കടുത്ത് മഹാബലിപരുത്തെ റിസോര്‍ട്ടില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. വിഗ്നേഷ് ശിവന്‍ വിവാഹശേഷമുള്ള ഇരുവരുടെയും ചിത്രങ്ങള്‍ പങ്കുവെച്ചു.നയൻ താരയെ ചുംബിക്കുന്ന വിഘ്നേഷിൻ്റെ ചിത്രമാണ് പുറത്തുവന്നത്. വിവാഹത്തിൻ്റെ ചിത്രീകരണാവകാശം ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിനായതിനാൽ വിവാഹച്ചടങ്ങിൻ്റെ ചിത്രങ്ങൾ അപൂർവമായി മാത്രമേ പുറത്തുവരുന്നുള്ളൂ.
ദൈവത്തിന്റെയും പ്രപഞ്ചത്തിന്റെയും സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും അനുഗ്രഹത്തോടെ വിവാഹിതരായി എന്നാണ് വിഗ്നേഷ് ട്വീറ്റ് ചെയ്തത്. വിവാഹവേദിയും പരിസരവും കനത്ത സുരക്ഷയിലാണ്. ക്ഷണക്കത്തിനൊപ്പം നൽകിയ പ്രത്യേക കോഡ് നമ്പർ നൽകി വേണം വിവാഹ ഹാളിലേക്ക് കടക്കാൻ എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. പരമ്പരാഗത ശൈലിയിലുള്ള ഇളം നിറങ്ങളിലെ വസ്ത്രങ്ങളിൽ എത്തണമെന്നായിരുന്നു അതിഥികളോടുള്ള അഭ്യർത്ഥന. വിവാഹവേദിയിൽ സംഗീതപരിപാടിയും നിശ്ചയിച്ചിരുന്നു. എന്നാൽ ഇത് നയിക്കുന്നത് ആരാകുമെന്നതും സർപ്രൈസാണ്.
രാവിലെ 8.30ന് നടന്ന ചടങ്ങില്‍ ഇരുവരുടെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. മാധ്യമങ്ങള്‍ക്ക് ചടങ്ങില്‍ പ്രവേശനമില്ലായിരുന്നു. വിവാഹസത്കാര്തതില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, രജനീകാന്ത്, കാര്‍ത്തി, സൂര്യ, ഷാരൂഖ് ഖാന്‍, അറ്റ്‌ലീ, മണിരത്‌നം തുടങ്ങിയ പ്രമുഖരും പങ്കെടുത്തു.
വിവാഹത്തിന് ശേഷം ശനിയാഴ്ച്ച വിഗ്നേഷും നയന്‍താരയും മാധ്യമങ്ങളെ കാണും. വിവാഹത്തിന്റെ ചിത്രീകരണ പ്രദര്‍ശന അവകാശം നെറ്റ്ഫ്‌ലിക്‌സിനാണ്. ഗൗതം വാസുദേവ് മേനോനാണ് ചടങ്ങുകളുടെ സംവിധായകന്‍.
On a scale of 10…
— VigneshShivan (@VigneshShivN) June 9, 2022
She’s Nayan & am the One ☝️☺️😍🥰
With God’s grace , the universe , all the blessings of our parents & best of friends
Jus married #Nayanthara ☺️😍🥰 #WikkiNayan #wikkinayanwedding pic.twitter.com/C7ySe17i8F