ഗോവയില്‍ ഭര്‍ത്താവിനൊടൊപ്പം വിനോദ സഞ്ചാരത്തിനെത്തിയ ബ്രിട്ടീഷ് വനിത ബലാത്സംഗത്തിനിരയായി. കേസില്‍ ഗോവ സ്വദേശിയായ ജോയല്‍ വിന്‍സന്റ് ഡിസൂസ(32)യെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കന്‍ ഗോവയിലെ സ്വീറ്റ് ലേക്കിലാണ് സംഭവം.
നോര്‍ത്ത് ഗോവയിലെ ബീച്ചില്‍ വിശ്രമിക്കുന്നതിനിടെ ജൂണ്‍ രണ്ടിനാണ് 42-കാരിയായ ബ്രിട്ടീഷ് വനിതയെ ഇയാള്‍ ബലാത്സംഗം ചെയ്തതെന്നാണ് പരാതി.
ബീച്ചില്‍ വിശ്രമിക്കുകയായിരുന്ന മധ്യവയസ്കയായ ബ്രിട്ടീഷ് യുവതിയെ പ്രതിയായ ജോയല്‍ വിന്‍സെന്റ് ഡിസൂസ ആക്രമിച്ച് കീഴടക്കി ബലാത്സംഗത്തിനിരയാക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. യുവതി തിങ്കളാഴ്ചയാണ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
ദമ്പതികള്‍ തിങ്കളാഴ്ചയാണ് പരാതിയുമായി ബ്രിട്ടീഷ് ഹൈക്കമ്മീഷനെ സമീപിച്ചത്. തുടര്‍ന്ന് അധികൃതര്‍ ഗോവ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

