National News

തമിഴ്നാട്ടിലെ കടലൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ ഏഴ് പെണ്‍കുട്ടികൾ മുങ്ങിമരിച്ചു

തമിഴ്‌നാട്ടിലെ കടലൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. കടലൂരിന് സമീപം കുച്ചിപ്പാളയത്ത് ഗെഡിലം പുഴയിലെ തടയണയില്‍ കുളിക്കാനിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരെല്ലാം പത്തിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.എ.മോനിഷ (16), ആർ. പ്രിയദർശിനി (15) ആർ. ദിവ്യ ദർശിനി (10), എം. നവനീത (18), കെ. പ്രിയ (18), എസ്. സംഗവി (16). എം. കുമുദ (18) എന്നിവരാണ് മരിച്ചത്. ചുഴിയിൽപ്പെട്ട രണ്ടുപേരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഞ്ചു പേർ കൂടി മുങ്ങുകയായിരുന്നു എന്നാണു പ്രാഥമിക വിവരം. അഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തിൽ നെല്ലിക്കുപ്പം പൊലീസ് അന്വേഷണം ആരംഭിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!