ഇടുക്കി പൂപ്പാറയിൽ ഇതരസംസ്ഥാനക്കാരിയായ 15 വയസുകാരിക്കെതിരെ നടന്നത് ബലാത്സംഗമെന്ന് ഇടുക്കി എസ്പി ആർ കറുപ്പ സ്വാമി. സംഭവത്തിൽ നാലു പേരെ കസ്റ്റഡിയിൽ എടുത്തു.പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് എസ്പി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളും ആണ് സുഹൃത്തുമാണ് കസ്റ്റഡിയിലുളളത്. പ്രതികളില്‍ ഒരാള്‍ ഒളിവിലാണ്.സംഭവത്തിൽ ഇന്നലെ തന്നെ പൊലീസ് കേസെടുത്തിരുന്നു. പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി.പ്രതികളിലൊരാൾ പ്രായപൂർത്തിയാകാത്തതാണെന്നാണ് വിവരം. തോട്ടം തൊഴിലാളി മേഖലയിൽ ജോലിക്കായി മാതാപിതാക്കളോടൊപ്പം ഇടുക്കിയിലെത്തിയതാണ് പതിനഞ്ചു വയസുള്ള പെൺകുട്ടി.