പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത , ഹൃദയം’ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിൽ സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാനെ നായകനെ പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജോഹറിന്റെ ‘റോക്കി ഓര് റാണി കി പേരം കഹാനി’യുടെ അസോസിയേറ്റാണ് ഇബ്രാഹിം.ഹൃദയത്തിന്റെ റീമേക്ക് അവകാശം അടുത്തിടെയാണ് ബോളിവുഡ് നിര്‍മ്മാണ കമ്പനികളായ ധര്‍മ്മ പ്രൊഡക്ഷനസിനും ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസിനും നല്‍കിയത്. ഹിന്ദി മാത്രമല്ല തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും ചിത്രം റീമേക്ക് ചെയ്യുമെന്ന് കരണ്‍ ജോഹര്‍ അറിയിച്ചിരുന്നു. ഇബ്രാഹിം ഖാനെ ‘ഹൃദയ’ത്തിലൂടെ ബോളിവുഡിലേക്ക് കരണ്‍ ജോഹര്‍ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതേ കുറിച്ച് ഔദ്യോഗിക പ്രഖ്യാപിനങ്ങള് ഒന്നും ഉണ്ടായിട്ടില്ല. വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ‘ഹൃദയം’ കൊവിഡ് കാലത്ത് പുറത്തിറങ്ങിയ മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിലൊന്നാണ്. 2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച ജനപ്രിയ ചിത്രമായി ‘ഹൃദയം’ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇബ്രഹാമിന്റെ സഹോദരി സാറ അലി ഖാൻ നേരത്തെ ‘കേദര്‍നാഥ്’ എന്ന് ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയിരുന്നു
ഹൃദയം ഹിന്ദി റീമേക്കിൽ നായകനാകാൻ സെയ്ഫ് അലി ഖാന്റെ മകൻ?

