National News

മുന്നറിയിപ്പില്‍ തെറ്റായ വ്യാഖ്യാനമുണ്ടാകാനുളള സാധ്യത; ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ കൈമാറുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പിന്‍വലിച്ച് കേന്ദ്രം

ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള നടപടി നല്‍കി പിന്‍വലിച്ച് യുഐഡിഎഐ. തെറ്റിധരിക്കപ്പെടാണ് സാധ്യതയുണ്ടെന്ന് കണ്ടെത്തിയാണ് തീരുമാനം പിന്‍വലിച്ചത് എന്ന് യുഐഡിഎഐ ന്യായീകരണം. യുഐഡിഎഐ ബംഗ്‌ളൂരു പ്രാദേശിക കേന്ദ്രമാണ് ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആധാര്‍ നമ്പര്‍ ഉപയോഗിക്കുന്നതിലും പങ്കുവയ്ക്കുന്നതിലും ജാഗ്രത പുലര്‍ത്തണമെന്നാണ് ആദ്യം അറിയിപ്പ് നിര്‍ദ്ദേശിച്ചിരുന്നത്.

യുഐഡിഎഐ നല്‍കിയ ആധാര്‍ കാര്‍ഡ് ഉടമകള്‍ അവരുടെ ആധാര്‍ നമ്പറുകള്‍ ഉപയോഗിക്കുന്നതിലും പങ്കിടുന്നതിലും സ്വാഭാവികമായ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശിക്കുന്നത്. ആധാര്‍ ഉടമയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ സവിശേഷതകളും ആധാര്‍ ഐഡന്റിറ്റി ഓതന്റിക്കേഷന്‍ എക്കോസിസ്റ്റത്തിനുണ്ടെന്നും പുതിയ വാര്‍ത്താക്കുറിപ്പ് വിശദീകരിക്കുന്നു.

ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി ഒരു സ്ഥാപനവുമായും പങ്കുവെക്കാന്‍ പാടില്ല. പകരം, അവസാനത്തെ നാലക്കങ്ങള്‍ മാത്രം കാണാവുന്ന വിധത്തില്‍ മാസ്‌ക് ചെയ്ത ആധാര്‍ കാര്‍ഡ് ഉപയോഗിക്കണമെന്നായിരുന്നു മന്ത്രാലയം ആദ്യം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് വ്യാപകമായ ആശങ്കകള്‍ക്ക് വഴിയൊരുക്കിയ പശ്ചാത്തലത്തിലാണ് വാര്‍ത്താക്കുറിപ്പ് പിന്‍വലിച്ചുകൊണ്ടുള്ള മന്ത്രാലയത്തിന്റെ നടപടി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!