National News

രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ 424 വി.ഐ.പികളുടെ സുരക്ഷാ അകമ്പടി പിന്‍വലിച്ച് പഞ്ചാബ് സര്‍ക്കാര്‍

രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ 424 പേരുടെ സുരക്ഷാ അകമ്പടി പിന്‍വലിച്ച് പഞ്ചാബ് സര്‍ക്കാര്‍. മുന്‍ മന്ത്രിമാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ക്ക് പുറമെ വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍, മതനേതാക്കള്‍ എന്നിവരെല്ലാം ഇതില്‍ ഉള്‍പെട്ടിട്ടുണ്ട്.നേരത്തെ മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ 184 പേരുടെ സുരക്ഷാ സന്നാഹം പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.പോലീസുകാരെ ഇത്തരം സുരക്ഷാ ജോലികളില്‍ നിന്നും പിന്‍വലിക്കുന്നതിലൂടെ സാധാരണ ജനങ്ങള്‍ക്കായി ഇവരുടെ സേവനം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി ഭഗവന്ത്മാന്‍ പറഞ്ഞു.

ഇത്തരം നീക്കങ്ങളുടെ തുടര്‍ച്ചയായി മുന്‍ എം.എല്‍.എ.മാര്‍ ഒന്നിലധികം തവണ പെന്‍ഷന്‍ വാങ്ങുന്ന രീതി സര്‍ക്കാര്‍ അവസാനിപ്പിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.ഇത് മൂന്നാം തവണയാണ് പഞ്ചാബ് സര്‍ക്കാര്‍ സംസ്ഥാനത്തെ വിഐപികളുടെ സുരക്ഷാ അകമ്പടി പിന്‍വലിക്കുന്ന നടപടിയെടുത്തത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!