National News

മദ്രസകള്‍ തീവ്രവാദികളെ പരിശീലിപ്പിക്കുന്ന സ്ഥലം; രാമരാജ്യം വന്നാല്‍ ഉര്‍ദു ഭാഷ പൂര്‍ണമായും നിരോധിക്കും; ബി ജെ പി അധ്യക്ഷൻ ബന്ദി സഞ്ജയ്

മദ്രസകൾ തീവ്രവാദികളെ പരിശീലിപ്പിക്കുന്ന സ്ഥലമാണെന്നും രാമ രാജ്യം വന്നാൽ ഉറുദു ഭാഷ പൂർണമായും നിരോധിക്കുമെന്നും തെലങ്കാന ബി.ജെ.പി അധ്യക്ഷനും കരിംനഗര്‍ എംപിയുമായ ബന്ദി സഞ്ജയ്. കരിംനഗറില്‍ ഹിന്ദു ഏക്ദാ യാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബന്ദി സഞ്ജയ്.

“രാമരാജ്യം വന്നാല്‍ ഞങ്ങള്‍ ഉര്‍ദു ഭാഷ പൂര്‍ണമായും നിരോധിക്കും. രാജ്യത്ത് എവിടെ ബോംബ് സ്‌ഫോടനങ്ങള്‍ ഉണ്ടാകുന്നതിനും കാരണം മദ്രസകള്‍ തീവ്രവാദികളുടെ പരിശീലന കേന്ദ്രമായി മാറിയത് കൊണ്ടാണ്. അവരെ നമ്മള്‍ തിരിച്ചറിയണം”, അദ്ദേഹം പറഞ്ഞു. പള്ളികളുടെ പരിസരം കുഴിച്ച് പരിശോധിച്ചാല്‍ ശിവലിംഗങ്ങള്‍ കണ്ടെത്താന്‍ സാധ്യതയുണ്ടെന്നും ബന്ദി സഞ്ജയ് കൂട്ടിച്ചേര്‍ത്തു.

തെലങ്കാനയിലെ എല്ലാ പള്ളികളും കുഴിച്ച് പരിശോധിക്കാന്‍ ഞാന്‍ അസദുദ്ദീന്‍ ഒവൈസിയെ വെല്ലുവിളിക്കുകയാണെന്നും സഞ്ജയ് പറഞ്ഞു. അസ്ഥികൂടങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ നിങ്ങള്‍ക്ക് അവകാശമുന്നയിക്കാം. മറിച്ച് ശിവലിംഗങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ സ്ഥലം ഞങ്ങള്‍ക്ക് കൈമാറുക. വെല്ലുവിളി ഏറ്റെടുക്കാന്‍ അസദുദ്ദീന്‍ ഒവൈസി തയ്യാറാണോയെന്നും അദ്ദേഹം ചോദിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!