National News

മദ്യ പാനം ചോദ്യം ചെയ്തു; പെൺമക്കളെ അച്ഛൻ അടിച്ചു കൊന്നു

തമിഴ്‌നാട്ടില്‍ മദ്യപാനം ചോദ്യം ചെയ്തതിന് പിതാവ് തന്റെ രണ്ട് പെൺമക്കളെ തലക്കടിച്ച് കൊന്നു . കാഞ്ചിപുരം ജില്ലയിൽ മധുരപ്പാക്കത്താണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി നന്ദിനി, ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ദീപ എന്നിവർ അച്ഛൻ ഗോവിന്ദ രാജന്റെ അടിയേറ്റ് മരിച്ചത്. ഗോവിന്ദ രാജനെ പോലീസ് അറസ്റ്റ് ചെയ്തു.

അച്ഛൻ മദ്യപിച്ച് ഉപദ്രവിക്കുന്നത് സഹിക്കാൻ കഴിയാതെ ഇവരുടെ മറ്റൊരു മകൾ നദിയ ഒരു മാസം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് മക്കളെ അടിച്ചു കൊല്ലുന്നത് . കുട്ടികളുടെ അമ്മയില്ലാത്ത സമയം മദ്യപിച്ച് വീട്ടിലെത്തിയ ഗോവിന്ദ രാജനെ ചോദ്യം ചെയ്ത മക്കളെ മരത്തടി കൊണ്ട് തലയ്ക്കടിച്ചു.വിവരമറിഞ്ഞ് നാട്ടുകാർ കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കളെ അടിച്ചിട്ട ശേഷം രക്ഷപെടാന്‍ ശ്രമിച്ച ഗോവിന്ദരാജനെ നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!