കേരളത്തിൽ നിന്ന് മദ്യവുമായി പോയ വാഹനം മധുരയിൽ അപകടത്തിൽ പെട്ടു . വിരാഗനൂരിലാണ് 10 ലക്ഷം രൂപയുടെ മദ്യവുമായി പോകുകയായിരുന്ന വാഹനം മറിഞ്ഞത്. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം.
മദ്യക്കുപ്പികൾ നിറഞ്ഞ പെട്ടികൾ റോഡിൽ നിരന്നതോടെ അത് എടുക്കാനെത്തിയ ആളുകളുടെ തിരക്ക് മൂലം ദേശീയ പാതയിൽ ഗതാഗത തടസം നേരിട്ട്. മറിഞ്ഞുവീണ വാഹനത്തിൽ നിന്ന് മദ്യക്കുപ്പികൾ എടുക്കാൻ തിരക്കുകൂട്ടുന്ന യാത്രക്കാരുടെ ചിത്രങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുന്നത്.
സമാനമായ മറ്റൊരു സംഭവത്തിൽ, ഏപ്രിൽ 20 ന് മധ്യപ്രദേശിലെ ബർവാനിയിലെ പാലത്തിൽ ബിയർ കാർട്ടണുകൾ നിറച്ച വാഹനം കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആളുകൾ കുപ്പികൾ എടുക്കാൻ എത്തിയത് സംഘർഷത്തിലെത്തിയിരുന്നു. അപകടത്തിന് പിന്നാലെ കാഴ്ചക്കാർ ഓടിയെത്തി പാലത്തിൽ ചിതറിക്കിടന്ന ബിയർ കുപ്പികൾ എടുക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി അവശേഷിച്ച ബിയർ കാർട്ടണുകൾ പിടിച്ചെടുക്കുകയും ചെയ്യുകയായിരുന്നു

