Entertainment News

ഭരണഘടനയിൽ ഒരിടത്തുപോലും ഹിന്ദിയാണ് ദേശീയഭാഷയെന്ന് പരാമർശമില്ല;കൂടുതല്‍ സംസാരിക്കുന്ന ഭാഷയായിരിക്കാം, ദേശീയ ഭാഷയല്ലെന്ന് സോനു നിഗം

രാജ്യത്ത് ഏറ്റവുമധികം ആളുകൾ സംസാരിക്കുന്ന ഭാഷ ഹിന്ദിയാണെങ്കിലും, ഇതര ഭാഷകള്‍ സംസാരിക്കുന്നവരുടെ മേൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്ന് സോനു നിഗം.ബോളിവുഡ് നടൻ അജയ് ദേവ്ഗണും കന്നഡ നടൻ സുദീപ് സഞ്ജീവും തമ്മില്‍ ട്വിറ്ററില്‍ നടന്ന വാഗ്വാദത്തിന് പിന്നാലെയാണ് സോനു നിഗത്തിന്‍റെ പ്രതികരണം.ഭരണഘടനയിൽ ഒരിടത്തുപോലും ഹിന്ദിയാണ് ദേശീയഭാഷയെന്ന് പരാമർശമില്ല. തമിഴാണ് ഏറ്റവും പഴക്കമുള്ള ഭാഷ. പക്ഷേ ഇക്കാര്യത്തിൽ തമിഴും സംസ്കൃതവും തമ്മിൽ തർക്കമുണ്ട്. മറ്റുരാജ്യങ്ങളുമായി ബന്ധപ്പെട്ട് പരിഹരിക്കേണ്ട നിരവധി പ്രശ്നങ്ങൾ ഇന്ത്യയിലുണ്ട്. അതുകൊണ്ടുതന്നെ ഇങ്ങനെ ഒരു പുതിയ പ്രശ്‌നം രാജ്യത്തിനകത്ത് രൂപപ്പെടുത്തുന്നതിൽ അർത്ഥമില്ലെന്നും സോനു നി​ഗം ചൂണ്ടിക്കാട്ടി.കർണാടക തക് എന്ന വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിനിടെ കെ.ജി.എഫ്, പുഷ്പ പോലുള്ള ചിത്രങ്ങൾ രാജ്യാന്തര തലത്തിൽ ശ്രദ്ധനേടുന്നതിനേക്കുറിച്ച് ചോദിച്ചപ്പോഴാണ് സുദീപ ഹിന്ദി ദേശീയ ഭാഷയല്ലെന്ന് പറഞ്ഞത്. ഹിന്ദി സിനിമകളെ എന്തുകൊണ്ടാണ് പാൻ ഇന്ത്യൻ സിനിമകളെന്ന് വിളിക്കാത്തതെന്നും ഇന്ന് ഏത് സിനിമയാണ് അവരുടെ പ്രേക്ഷകരിൽ നിന്ന് നല്ല പ്രതികരണം ലഭിച്ചതെന്നും അദ്ദേഹം ചോദിച്ചിരുന്നു.ഇതിന് ഹിന്ദിയിൽ ട്വീറ്റ് ചെയ്താണ് അജയ് ദേവ്ഗൺ മറുപടി നൽകിയത്. ഹിന്ദി എപ്പോഴും നമ്മുടെ മാതൃഭാഷയായിരിക്കുമെന്നും രാഷ്ട്രഭാഷയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!