Entertainment News

വിജയ് ബാബുവിനെ’ചവിട്ടിയരച്ചുകളയാന്‍’ കഴിയില്ലല്ലോ’അമ്മ’ ആൺമക്കളുടെ സംഘടനയെന്ന വാദം ശരിയല്ലെന്നും മണിയൻ പിള്ള രാജു

ലൈംഗികാതിക്രമക്കേസിലെ പ്രതി വിജയ് ബാബുവിനെ ‘ചവിട്ടിയരച്ചുകളയാന്‍’ കഴിയില്ലല്ലോയെന്ന് ‘അമ്മ’ വൈസ് പ്രസിഡണ്ട് മണിയന്‍പിള്ള രാജു,വിജയ് ബാബുവിനെതിരായ (നടപടി സംബന്ധിച്ച് ‘സംഘടനയിൽ രണ്ട് പക്ഷമില്ലെന്നും മണിയൻ പിള്ളരാജു പറഞ്ഞു.മാല പാർവ്വതിയുടെ രാജിയെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം വിവിധ മാധ്യമങ്ങളോട് പറഞ്ഞു. മാല പാർവ്വതി അമ്മയിൽ സജീവമല്ല. ഐസിസി നിർദ്ദേശം പരിഗണിച്ചില്ലെന്നതിനും പ്രസക്തിയില്ല. ‘അമ്മ’ ആൺമക്കളുടെ സംഘടനയെന്ന വാദം ശരിയല്ലെന്നും മണിയൻ പിള്ള രാജു പറഞ്ഞു. ‘വിജയ് ബാബുവിനെതിരെ നടപടിയെടുക്കണമെന്ന് അമ്മയുടെ ആഭ്യന്തര പരാതി കമ്മിറ്റി എക്‌സിക്യൂട്ടിവ് കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പക്ഷേ സംഘടനയിലുള്ളയാളെ സംരക്ഷിക്കേണ്ടതും ആവശ്യമാണ്. നിങ്ങളെ സസ്‌പെന്‍ഡ് ചെയ്യാന്‍ പോകുകയാണ് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചു. അമ്മയ്ക്ക് ചീത്തപ്പേര് ഉണ്ടാക്കില്ല. തല്‍ക്കാലം എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ നിന്നും മാറിനില്‍ക്കാം. നിരപരാധിത്വം തെളിയിച്ച ശേഷം തിരിച്ചെത്തുമെന്നും വിജയ് ബാബു പറഞ്ഞു. ഉടന്‍ തന്നെ കമ്മറ്റിയിലുള്ളവരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുകയും എല്ലാവരുടെയും സമ്മതത്തോടെ വിജയ് ബാബുവിന്റെ കത്ത് അംഗീകരിക്കുകയുമായിരുന്നു.’

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!