National News

കനത്ത ചൂടിൽ വലഞ്ഞ് ഉത്തരേന്ത്യ; മൂന്ന് സംസ്ഥാനങ്ങളിൽ ഓറഞ്ച് അലേർട്ട്

കനത്ത ചൂടിൽ വലഞ്ഞ് ഉത്തരേന്ത്യ. ഉഷ്ണ തരംഗം കൂടുന്ന ഡൽഹി, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിൽ താപനില റെക്കോർഡ് കടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ,

44 ഡിഗ്രി സെൽഷ്യസ് വരെയെത്തി ഡൽഹിയിലെ ഇന്നത്തെ താപനില. 12 വർഷത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കനത്ത ചൂടാണിത്. 2010 ൽ 43.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിതാണ് ഏപ്രിൽ മാസത്തെ ഡൽഹിയിലെ ഇതുവരെയുളള റെക്കോർഡ് ചൂട്. അത് കൊണ്ട് തന്നെ ഉച്ച സമയങ്ങളിൽ പുറത്തിറങ്ങുന്നത് കുറയ്ക്കണമെന്ന് നിർദേശമുണ്ട്.ഡൽഹിയിൽ ഈ ആഴ്ച മുഴുവൻ പൊടിക്കാറ്റും , ഉഷ്ണതരംഗവും അനുഭവപ്പെടും.
ചൂട് കനത്തതോടെ ഡൽഹിയിൽ യെല്ലോ അലേർട്ടും രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്രയിലെ വിദർഭ മേഖലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു.രണ്ട് ഡിഗ്രി വരെ ഉയർന്ന് അടുത്ത നാലു ദിവസം കൂടി ചൂട് കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

മെയ് മൂന്നിന് ശേഷം മഴ ലഭിച്ചേക്കും. പഞ്ചാബ്, ഹരിയാന, ഒഡീഷ , ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലും ചൂട് അതിശക്തമാണ്.വിവിധ സംസ്ഥാനങ്ങളിൽ സ്‌കൂളുകൾക്ക് അവധിയും പ്രഖ്യാപിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!