രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് വീണ്ടും വർധിച്ചു വരുന്ന സാഹചര്യത്തിൽ കേരളത്തിൽ പൊതു സ്ഥലങ്ങളിലും തൊഴിലിടങ്ങളിലും മാസ്ക് വീണ്ടും നിർബന്ധമാക്കികൊണ്ട് സർക്കാർ ഉത്തരവിറക്കി. മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കാനും ഉത്തരവിലുണ്ട്. എന്നാൽ എത്ര രൂപയാണ് നൽകേണ്ടത് എന്ന് ഉത്തരവിലില്ല.
പൊതുസ്ഥലങ്ങള്‍, ചടങ്ങുകള്‍, തൊഴിലടങ്ങള്‍, വാഹന യാത്രകളിലും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണെന്ന് ഉത്തരവില്‍ പറയുന്നു.
ഡല്‍ഹി, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും അടുത്തിടെ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു. ഡല്‍ഹിയിലും തമിഴ്‌നാട്ടിലും മാസ്‌ക് ധരിക്കാതിരുന്നാല്‍ 500 രൂപയാണ് പിഴ.