മുതിർന്ന നേതാവ് ജി.സുധാകരനെ ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവായി ഉൾപ്പെടുത്തി.ഇന്നു ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് രൂപീകരണ യോഗത്തിലാണ് തീരുമാനം. ജില്ലാ കമ്മിറ്റി പാര്‍ട്ടി സെന്റര്‍ ബ്രാഞ്ച് അംഗം എന്ന നിലയിലാണ് സുധാകരനെ ക്ഷണിതാവാക്കിയത്. സ്കൂള്‍ അഴിമതി ആരോപണത്തില്‍ തരം താഴ്ത്തപ്പെട്ട കെ രാഘവന് വീണ്ടും സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയറ്റിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. എച്ച് സലാം, ജി രാജമ്മ എന്നിവരാണ് സെക്രട്ടറിയേറ്റിലെ പുതുമുഖങ്ങള്‍.കായംകുളം എം.എൽ.എ യു.പ്രതിഭ സമൂഹമാധ്യമങ്ങളിൽ നടത്തിയ പ്രതികരണങ്ങളും യോഗത്തിൽ ചർച്ചയായി. ഇക്കാര്യത്തിൽ യു.പ്രതിഭ വിശദീകരണം തന്നെന്നും ഇനി ഇക്കാര്യത്തിൽ നടപടിയുണ്ടാവില്ലെന്നും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ.നാസർ പറഞ്ഞു.പടനിലം സ്കൂൾ കോഴ ആരോപണത്തിൽ കെ രാഘവൻ തെറ്റു തിരുത്തിയതായി പാർട്ടിക്ക് ബോധ്യപ്പെട്ടെന്നും ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ ജില്ലാ സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെടുത്തതെന്നും അദ്ദേഹം പറഞ്ഞു.