സ്വന്തം കാർ കത്തിച്ച് ഇൻഷുറൻസ് തുക തട്ടാൻ ശ്രമിച്ച ബി ജെ പി ജില്ലാ സെക്രട്ടറി തമിഴ്‌നാട്ടിൽ അറസ്റ്റിലായി. ഈ മാസം 14 ന് രാത്രിയാണ് ബി ജെ പി തിരുവള്ളൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി സതീഷ് കുമാറിന്റെ കാർ കത്തി നശിച്ചത്. സംഭവത്തിൽ സതീഷിന്റെ കുടുംബം പോലീസിൽ പരാതി നൽകി. ചെന്നൈ മധുരവോയല്‍ പ്രദേശത്തുള്ള വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാറാണ് കത്തിനശിച്ചത്. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചൾ കാർ കത്തിക്കലിന്റെ നാടകീയ രംഗങ്ങൾ പുറത്തായത്.
വെള്ള ഷര്‍ട്ട് ധരിച്ച ഒരാള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനരികിലേക്ക് വരുന്നതും കാര്‍ പരിശോധിക്കുന്നതും സിസിടിവി ദൃശ്യത്തില്‍ കാണാം. നിമിഷങ്ങള്‍ക്കകം ഇരുണ്ട വസ്ത്രം ധരിച്ച മറ്റൊരാള്‍ കാറിലേക്ക് എന്തോ ഒഴിക്കുകയോ സ്‌പ്രേ ചെയ്യുകയോ ചെയ്യുന്നതും തുടര്‍ന്ന് തീയിടുന്നതും കാണാമായിരുന്നു.
കാറിന് തീ പിടിച്ചതോടെ സ്ഥലത്തെത്തിയ സമീപവാസികളും ബന്ധുക്കളും പോലീസിനെ വിവരമറിയിച്ചു. പെട്രോൾ ബോംബ് എറിഞ്ഞതാണെന്ന അഭ്യൂഹം പരന്നതോടെ സ്ഥലത്തെത്തിയ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
തുടര്‍ന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കാറിന് തീയിട്ടത് സതീഷ് കുമാറിനോട് സാമ്യമുള്ള ആളാണെന്ന് പോലീസിന് മനസ്സിലായി. ഇയാളെ ചോദ്യം ചെയ്തതോടെ താന്‍ തന്നെയാണ് കാറിന് തീയിട്ടതെന്ന് സമ്മതിക്കുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് സതീഷ് കുമാര്‍ പോലീസിനോട് പറഞ്ഞത് ഇങ്ങനെ – സ്വർണാഭരങ്ങൾ വാങ്ങാൻ കുറച്ചു ദിവസമായി ഭാര്യ നിരന്തരം ശല്യം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. എന്നാൽ സ്വർണം വാങ്ങാൻ തന്റെ കൈയിൽ പൈസ ഇല്ലായിരുന്നു. കാര് വിൽക്കാൻ ഭാര്യ നിർബന്ധിച്ചപ്പോൾ കാർ കത്തിച്ച് ഇൻഷുറൻസ് തുക കൈക്കലാക്കി ഭാര്യക്ക് സമ്മാനം നൽകാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ സമീപത്തെ സി സി ടീവി എല്ലാം തകിടംമറിച്ചു.
അറസ്റ്റ് ചെയ്ത സതീഷ് കുമാറിനെ പോലീസ് പിന്നീട് വിട്ടയച്ചു.

