Entertainment News

സ്‌പൈഡർമാൻ നോ വേ ഹോം കണ്ടത് 292 തവണ; ഒരു സിനിമ ഏറ്റവും കൂടുതൽ കണ്ട റെക്കോർഡുമായി റാമിറോ അലാനിസ്

മാർവൽ സിനിമാസിന്റെ സൂപ്പർ ഹീറോ സിനിമ സ്‌പൈഡർമാൻ നോ വേ ഹോം 292 തവണ കണ്ട് ലോക റെക്കോർഡ് സ്വന്തമാക്കി യുവാവ്. അമേരിക്കയിലെ ഫ്ലോറിഡ സ്വദേശിയായ റാമിറോ അലാനിസ് എന്ന യുവാവാണ് സ്‌പൈഡർമാൻ 292 തവണ കണ്ട് ഒരു സിനിമ ഏറ്റവും കൂടുതൽ കണ്ട ആളെന്ന ലോക റെക്കോർഡ് സ്വന്തമാക്കിയത്.

നേരത്തെ, മാർവലിൻ്റെ തന്നെ അവഞ്ചേഴ്സ് എൻഡ് ഗെയിം എന്ന സിനിമ 191 തവണ കണ്ട് റാമിറോ റെക്കോർഡ് ഇട്ടിരുന്നു. ഈ റെക്കോർഡ് പിന്നീട് ഫ്രഞ്ച് സിനിമ കാമെലോട്ടിൻ്റെ ആദ്യ ഭാഗം 204 തവണ കണ്ട് അർനോഡ് ക്ലെയിൻ എന്ന ഫ്രാൻസ് സ്വദേശി തകർത്തു. എന്നാൽ, സ്പൈഡർമാൻ നോ വേ ഹോമിലൂടെ റാമിറോ റെക്കോർഡ് വീണ്ടും തിരിച്ചു പിടിച്ചു .

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!