Entertainment News

ആയിരംകോടിയിലെത്തി ആർആർആർ,ആഘോഷത്തിൽ പങ്കെടുത്ത് ആമിർ ഖാനും,ശ്രദ്ധ നേടി രാംചരണിന്റെ ലുക്ക്

ആയിരം കോടി കളക്ഷൻ എന്ന റെക്കോർഡ് നേട്ടത്തിലെത്തി രാജമൗലി ചിത്രം ആർ.ആർ.ആർ. ആയിരം കോടി നേട്ടത്തിന്റെ ആഘോഷച്ചടങ്ങിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.ചിത്രത്തിന്റെ നേട്ടത്തിൽ മുംബൈയിൽ വച്ച് നടന്ന ആഘോഷത്തിൽ അതിഥിയായി ബോളിവുഡ് താരം ആമിർഖാനും എത്തിയിരുന്നു. ചടങ്ങിൽ ജോണി ലെവെർ, മകരന്ദ് ദേശ്പാണ്ഡേ, നടി ഹുമാ ഖുറേഷി എന്നിവരും ആഘോഷത്തിൽ പങ്കുചേർന്നു. ആഘോഷത്തോടനുബന്ധിച്ച് തയ്യാറാക്കിയ റെഡ് കാർപ്പറ്റിലേക്ക് കറുത്ത വസ്ത്രത്തിലാണ് എൻ.ടി.ആർ എത്തിയത് ശബരിമല വ്രതത്തിലായതിനാൽ കറുപ്പ് കുർത്തിയും പൈജാമയുമായിരുന്നു രാം ചരണിന്റെ വേഷം. ചെരുപ്പിടാതെ കയ്യിലൊരു തോർത്തുമായി എത്തിയ താരത്തിന്റെ ലുക്ക് വലിയ ശ്രദ്ധ നേടുകയാണ്. എല്ലാ വര്‍ഷവും വ്രതം അനുഷ്ഠിക്കാറുണ്ട് രാംചരണ്‍. രാം ചരണും പിതാവും നടനുമായ ചിരഞ്ജീവിയും വർഷങ്ങളായി ശബരിമലയില്‍ ദർശനം നടത്താറുണ്ട്.

RRR Success Party: SS Rajamouli, Ram Charan, Jr NTR, Aamir Khan, Karan  Johar, Huma Qureshi In Attendance

മാർച്ച് 25നാണ് ആർആർആർ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ജനുവരി 7ന് ആഗോളതലത്തില്‍ തിയറ്ററുകളിലെത്താനിരുന്ന ചിത്രമാണ് ‘ആർആർആർ’. എന്നാൽ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതിനനുസരിച്ച് പല സംസ്ഥാനങ്ങളും സാമൂഹികജീവിതത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയതോടെ തീരുമാനം മാറ്റുക ആയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!