കുന്ദമംഗലം : അറിവിൻെറ പാതയിലെ വെളിച്ചമായി നമ്മെ വിളയിപ്പിക്കുന്നവരാണ് അദ്ധ്യാപകർ.വിദ്യാർത്ഥികൾക്കു മുന്നിൽ സ്വയം മാതൃകകാണിച്ച്, സ്നേഹത്തിൻെറ തോണിയിലേറ്റി, അറിവിൻെറ മഹാസാഗരത്തിലൂടെ തുഴഞ്ഞ്, നല്ല ഒരു മനുഷ്യനാക്കിത്തീർക്കാനാണ് ഓരോ അദ്ധ്യാപകനും പരിശ്രമിക്കുന്നത്. ഒരു നല്ല തലമുറയെ വാർത്തെടുക്കാൻ പരിശ്രമിക്കുന്ന അദ്ധ്യാപക സമൂഹത്തിന് വിദ്യാർത്ഥികൾ ആശംസകൾ അർപ്പിച്ച് അദ്ധ്യാപക ദിനം ആഘോഷിച്ചു
ഹെവൻസ് ഖുർആനിക് പ്രീ സ്കൂളിലെ കുരുന്നുകൾ തങ്ങളെ പഠിപ്പിക്കുന്ന ഗുരുക്കന്മാർക്ക് കാർഡുകളും സമ്മാനങ്ങളും മധുരങ്ങളും നൽകിയാണ് ആഘോഷം ഗംഭീരമാക്കിയത്. സ്വന്തം ഗുരുക്കൾക്ക് മാത്രമല്ല തൊട്ടടുത്തുള്ള കുന്ദമംഗലം മാപ്പിള എൽ പി സ്കൂളിലെത്തി ഹെഡ്മിസ്ട്റസ്സ് നദീറടീച്ചർക്കും സഹഅദ്ധ്യാപകർക്കും പ്രധാന അദ്ധ്യാപിക ശരീഫ ടീച്ചറോടൊപ്പം ഒന്നിച്ചെത്തി പൂച്ചെണ്ടുകൾ നൽകി അദ്ധ്യാപകാദിനാശംസകൾ നേരുകയും ചെയ്തു ഈ കുരുന്നുകൾ. സ്നേഹാന്വേഷണങ്ങളും പാട്ടുകളുമായി അവർ ഒന്നിച്ചു കൂടി.
.