ജൽ ജീവൻ മിഷൻ ദേശീയ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ കീഴിൽ പദ്ധതി നിർവ്വഹണ സഹായ ഏജൻസിയായ ശ്രേയസ് ബത്തേരിയുടെ ആഭിമുഖ്യത്തിൽ കുന്ദമംഗലം പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു . പഞ്ചായത്ത് ഹെഡ് ക്ലർക്ക് ശ്രീ പൂക്കുട്ടി പരിപാടി സ്വാഗതം ചെയ്യ്തു.വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രീതി യു സി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ചന്ദ്രൻ തിരുവലോത്ത് ഉത്ഘാടനം നിർവഹിച്ചു.21ആം വാർഡ് മെമ്പറായ ഷൈജ വളപ്പിൽ ആശംസ അറിയിച്ചു.ജൽ ജീവൻ മിഷൻ പദ്ധതി, പശ്ചാത്തലം ആവശ്യകത പ്രവർത്തനങ്ങൾ എന്നിവയെ പറ്റി ശ്രേയസ് പ്രോഗ്രാം ഓഫീസർ കെ വി ഷാജി സംസാരിച്ചു .ടീം ലീഡർ ആഷ്ലിൻ ജോ ആന്റണി നന്ദി പറഞ്ഞ് കൊണ്ട് പരിപാടി അവസാനിപ്പിച്ചു.
ജൽ ജീവൻ മിഷൻ ദേശീയ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതി;കുന്ദമംഗലം പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു

