നഷ്ടപ്പെട്ട സ്വർണമാല ഉടമസ്ഥന് നൽകി മാതൃകയായി.കൂളിമാട് വെച്ച് കഴിഞ്ഞ പത്താം തിയതി മാല കളഞ്ഞ് കിട്ടിയത്. 3.5 പവനോളം തൂക്കം വരുന്ന സ്വർണ മാല വാർത്താ ഷെയറിങ്ങിലൂടെ ഇന്നാണ് ഉടമസ്ഥൻ മാവൂർ പോലീസ് സ്റ്റേഷനിലെത്തി സ്വീകരിച്ചത്.കാസർകോട് തൃക്കരിപ്പൂർ സ്വദേശികളായ ദമ്പതികളുടെ മാലയാണ് ചികിൽസയ്ക്ക് വന്നതിനിടെ നഷ്ടപ്പെട്ടത്. രാത്രി സമയത്തായിട്ട് പോലും അത് സത്യസന്ധതയോടെ ഉത്തരവാദിത്ത സ്ഥാനത്ത് ഏൽപ്പിച്ചത് കായലം ഭൂതാനം കോളനിയിലെ ശ്രീക്കുട്ടൻ എന്ന യുവാവാണ്. അദ്ദേഹത്തെ മാവൂർ ഇൻസ്പെക്ടർ വിനോദിന്റെ നേതൃത്വത്തിൽ പോലീസ് സേനാംഗങ്ങൾ അഭിനന്ദിക്കുകയും ചെയ്തു
നഷ്ടപ്പെട്ട 3.5 പവനോളം തൂക്കം വരുന്ന സ്വർണ മാല തിരിച്ചു നൽകി മാതൃകയായി

