പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാക്കോച്ചനും, അനിയത്തിപ്രാവും പ്രേക്ഷക മനംകവര്‍ന്ന് 25 വര്‍ഷം പിന്നിടുകയാണ്.കുഞ്ചാക്കോ ബോബൻ നായകനാവുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ സെറ്റിൽ കേക്ക് മുറിച്ച് ഭാര്യ പ്രിയയ്ക്ക് നൽകി താരം ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.അനിയത്തി പ്രാവിലെ അഭിനേതാക്കളേയും അണിയറ പ്രവർത്തകരേയും ഫോണിൽ വിളിച്ച് പഴയ ഓർമകൾ പുതുക്കി എന്നാണ് ചാക്കോച്ചൻ പറയുന്നത്. ‘ശാലിനിയെ വിളിച്ചു കിട്ടിയില്ല. പാച്ചിക്ക, നിർമാതാവ് അപ്പച്ചൻ സർ, സുധീഷ്, ഹരിശ്രീ അശോകൻ, ഇന്നസന്റ് ചേട്ടൻ, ജനാർദനൻ ചേട്ടൻ ഇവരെയൊക്കെ വിളിച്ചു. പഴയ ഓർമകളും കാര്യങ്ങളും അവരുമായി പങ്കിട്ടു.- കുഞ്ചാക്കോ ബോബൻ പറഞ്ഞു.
താൻ സിനിമയിലേക്ക് തിരിച്ചുവന്നത് തന്റെ ഭാര്യ പ്രിയ കാരണമാണെന്നാണ് താരം പറയുന്നത്. ഞാൻ ആദ്യം പാടി വന്നത് ‘ഓ പ്രിയ’ എന്ന പാട്ടിലൂടെയാണ്. ഇതാണ് എന്റെ ശരിക്കുമുള്ള പ്രിയ. ജീവിതത്തിലെ എന്റെ ഏറ്റവും വലിയ സപ്പോർട്ടും ഫാനും ക്രിട്ടിക്കും ഒക്കെ പ്രിയയാണ്.’- പ്രിയയ്ക്ക് സ്നേഹ ചുംബനം നൽകിയാണ് താരം സന്തോഷം പങ്കുവച്ചത്.
കഴിഞ്ഞ ദിവസമാണ് അനിയത്തിപ്രാവിൽ ഉപയോഗിച്ച ബൈക്ക് താരം സ്വന്തമാക്കിയത്. ഈ ബൈക്കില്‍ പ്രിയയുമായി കറങ്ങാനാണ് ഇപ്പോള്‍ തോന്നുന്ന ആഗ്രഹം. ആഗ്രഹിച്ചതിനെക്കാളും, സ്വപ്‌നം കണ്ടതിനെക്കാളും വലിയ കാര്യങ്ങളാണ് സിനിമയില്‍ നിന്നുണ്ടായിട്ടുള്ളത്. ഇപ്പോള്‍ കരിയറിലെ 99ാമത്തെ സിനിമയാണ് ചെയ്യുന്നത്. ഇടക്കാലത്ത് സിനിമയില്‍ നിന്ന് മാറിയെങ്കിലും സിനിമ എന്നെ തേടി പിന്നെയും വന്നു. ഇനിയും നല്ല സിനിമകളും നല്ല കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്കായി ചെയ്യണമെന്നതാണ് എന്റെ ഉത്തരവാദിത്തം ചാക്കോച്ചൻ പറഞ്ഞു

