International News

വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയന്‍ അസാഞ്ജ് ജയിലിൽ വിവാഹിതനാവുന്നു

വിക്കി ലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ് തന്റെ കാമുകിയും അഭിഭാഷകയുമായ സ്റ്റെല്ല മോറിസിനെ തെക്കു കിഴക്കന്‍ ലണ്ടനിലെ അതീവ സുരക്ഷയുള്ള ജയിലില്‍ വെച്ച് വിവാഹം കഴിക്കുന്നു. സന്ദര്‍ശക സമയത്തായിരിക്കും ഇരുവരും തമ്മിലുള്ള വിവാഹം നടക്കുക. സാക്ഷികള്‍ ഉള്‍പ്പടെ നാല് പേര്‍ മാത്രമാകും ചടങ്ങില്‍ പങ്കാളികളാകുക.ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ നിന്ന് വലിച്ചിഴച്ചുകൊണ്ട് അസാഞ്ജിനെ നാടകീയമായി അറസ്റ്റ് ചെയ്തിട്ട് മൂന്ന് വര്‍ഷം പിന്നിടുന്ന വേളയിലാണ് അദ്ദേഹത്തിന്റെ വിവാഹം നടക്കാന്‍ പോകുന്നത്

ജയിലില്‍ സാധാരണ സന്ദര്‍ശക സമയം മാത്രമാണ് വിവാഹ ചടങ്ങിനായി അനുവദിച്ചിട്ടുള്ളത്. സന്ദര്‍ശക സമയം അവസാനിച്ചാല്‍ ഉടന്‍ അതിഥികള്‍ മടങ്ങേണ്ടി വരും. ജയില്‍ അധികൃതര്‍ക്ക് മാത്രമാണ് ജയിലിനുള്ള ഫോട്ടോ എടുക്കാനുള്ള അധികാരമുള്ളത്.

ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ജയിലിന് പുറത്ത് വിവാഹം ആഘോഷിക്കാന്‍ അസാഞ്ജിന്റെ ആരാധകര്‍ ഒത്തുകൂടുമെന്ന്

അഫ്ഗാനിസ്താന്‍, ഇറാഖ് എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയതിനാണ് അസാഞ്ജിനെതിരെ അമേരിക്ക ചാരവൃത്തി കുറ്റം ആരോപിച്ച് കേസെടുത്തു തുടര്‍ന്ന് 2012ല്‍ ഇദ്ദേഹം ഇക്വഡോര്‍ എംബസിയില്‍ അഭയം തേടി. ഇതിനിടയിലാണ് തന്റെ അഭിഭാഷകരില്‍ ഒരാളായ സ്‌റ്റെല്ലാ മോറിസുമായി പ്രണയത്തിലാകുന്നത്. ഇരുവരും തമ്മിലുള്ള രഹസ്യബന്ധം രണ്ടു വര്‍ഷം മുമ്പാണ് വെളിപ്പെടുന്നത്. ഇതിനിടയില്‍ ഇരുവര്‍ക്കും രണ്ടു കുട്ടികളുമുണ്ടായി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!