National News

ഉത്തർ പ്രദേശിൽ ചരിത്ര നേട്ടവുമായി ബിജെപി,ബുള്‍ഡോസറിന് മുന്നില്‍ ഒന്നിനും വരാന്‍ കഴിയില്ലെന്ന് ഹേമമാലിനി

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വിജയത്തില്‍ പ്രതികരണവുമായി നടിയും ബി.ജെ.പി നേതാവുമായ ഹേമമാലി. ബുൾഡോസറിനു മുന്നിൽ ഒന്നിനും നിൽക്കാൻ കഴിയിലെന്ന് മഥുര ബിജെപി എംപിയായ ഹേമ മാലിനി പറഞ്ഞു. അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയെ പരിഹസിച്ചുകൊണ്ടായിരുന്നു ഹേമമാലിനിയുടെ കമന്റ്.

‘ഞങ്ങളുടെ പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു, എല്ലാ വികസന മേഖലകളിലും ഞങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്, അതിനാലാണ് പൊതുജനങ്ങള്‍ ഞങ്ങളെ വിശ്വസിക്കുന്നത്. ബുള്‍ഡോസറിന് മുന്നില്‍ ഒന്നിനും വരാന്‍ കഴിയില്ല. സൈക്കിളായാലും മറ്റെന്തുമായാലും ഒരു മിനിറ്റിനുള്ളില്‍ എല്ലാം അവസാനിപ്പിക്കാന്‍ ബുള്‍ഡോസറിന് കഴിയും.’ ഹേമമാലിനി പറഞ്ഞു.

നേരത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഖിലേഷ് യാദവ് ‘ബാബ ബുള്‍ഡോസര്‍’ എന്ന് വിളിച്ച് പരിഹസിച്ചത് വിവാദമായിരുന്നു.

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതുപോലെ ‘ബാബ’ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു അഖിലേഷിന്റെ പരാമര്‍ശം.
യോഗി ആദിത്യനാഥിന്റെ പ്രഭാവത്തിൽ വിജയക്കുതിപ്പിലാണ് ബിജെപി. സംസ്ഥാനത്ത് യോഗി ആദിത്യനാഥ് ഉൾപ്പെടെ ബിജെപി മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും ജയിച്ചു.ബിജെപി സംസ്ഥാനത്ത് കോൺഗ്രസിനേയും ബിഎസ്പിയേയും നാമാവശേഷമാക്കി. വെല്ലുവിളിയാകാതെ സമാജ്വാദി പാർട്ടിയും രണ്ടക്കം പോലും തികയ്ക്കാതെ കീഴടങ്ങി. തുടക്കം മുതൽ തന്നെ വ്യക്തമായ ലീഡ് നിലനിർത്തിയിരുന്നു ബിജെപി.

കോൺഗ്രസിന്റെ പരമ്പരാഗത കേന്ദ്രങ്ങളിലെല്ലാം ബിജെപിയുടെ തേരോട്ടമാണ് നടന്നത്. നെഹ്രു കുടുംബത്തിന്റെ തട്ടകമായിരുന്ന റായ്ബലേറിയിൽ കോൺഗ്രസ് തകർന്നടിഞ്ഞു. റായ്ബറേലിയിൽ ബിജെപി സ്ഥാനാർത്ഥി അദിതി സിംഗാണ് മുന്നിട്ട് നിൽക്കുന്നത്. കോൺഗ്രസിന്റെ മനീഷ് ചൗഹാൻ മണ്ഡലത്തിൽ പിന്നിലാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!