കടുത്ത വേനൽ ചൂട് കനത്തതോടെ വെള്ളത്തിനായി അലയുന്ന ജീവികൾക്കായി കാരന്തുർ എ എം എൽ പി സ്ക്കൂളിലെ വിദ്യാർത്ഥികൾ സ്കൂളിലും വീടുകളിലും തണ്ണീർ കുടങ്ങൾ സ്ഥാപിച്ചു ഇതുവഴി സഹ ജീവികളുടെ ദാഹം അകറ്റുക എന്ന മഹത്തായ സന്ദേശം കുട്ടികളിൽ എത്തിക്കുകയാണ് ഇതിലൂടെ നൽകുന്ന പാഠം
സ്കൂൾ തല ഉത്ഘാടനം പി ടി എ പ്രസിഡന്റ് സിദ്ധീഖ് തെക്കയിൽ നിർവഹിച്ചു
പ്രധാന അധ്യാപകൻ ബഷീർ മാസ്റ്റർ, സുഹറ ടീച്ചർ, ഷീബ ടീച്ചർ, സന ടീച്ചർ, ഇൻസാഫ് മാസ്റ്റർ, ജവാദ് മാസ്റ്റർ, സജ്ന ടീച്ചർ, ഷജ്നടീച്ചർ സന്നിഹതരായി