സ്റ്റേഷൻ ഓഫിസർ ട്രെയിനിആയിരിക്കെ മരണപ്പെട്ട രഞ്ജിത്തിന്റെ കുടുംബത്തിന് സഹായവുമായി ഫയർ ഫോഴ്സ് ഓഫീസേഴ്സ് അസോസിയേഷൻ.അംഗങ്ങളിൽ നിന്നും സ്വരൂപിച്ച 3,35,500 രൂപ ഫയർഫോഴ്സ് മേധാവി ബി സന്ധ്യ ഐ പി എസ് രഞ്ജിത്തിന്റെ വീട്ടിലെത്തി നൽകി.രഞ്ജിത്തിന്റെ മരണത്തോടെ ഏറെ കഷ്ടതയിലായിരുന്നു ഈ കുടുംബം കഴിഞ്ഞ് വന്നിരുന്നത്.

ചടങ്ങിൽഫയർ ഫോഴ്സ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ പി ബാബുരാജ്, റീജണൽ ഫയർ ഓഫിസർ, മലപ്പുറം ജില്ല ഫയർ ഓഫിസർ,തുടങ്ങി നാട്ടുകാരടക്കം പങ്കെടുത്തു

