സ്വീകരണം നൽകി
കുന്നമംഗലം : കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ചെയർമാൻ ആയി നിയമിതനായ LJD. സംസ്ഥാന സെക്രട്ടറി വി. കുഞ്ഞാലിക്ക് LJD. കുന്നമംഗലം നിയോജക മണ്ഡലം കമ്മറ്റിയും, എം. പി വീരേന്ദ്രകുമാർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി സ്വീകരണം നൽകി.
പി. സജീവ് കുമാർ സ്വാഗതം പറഞ്ഞ യോഗത്തിൽ മാമ്പറ്റമ്മൽ രാജൻ അധ്യക്ഷത വഹിച്ചു. കെ. കെ. സദാനന്ദൻ, കേളൻ നെല്ലിക്കോട്ട്, കുന്നമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ, വാർഡ് മെമ്പർ സജിതഷാജി, സി. രാജൻ, വിനയകുമാർ എന്നിവർ സംസാരിച്ചു.