ബലാത്സംഗക്കേസ് പ്രതി വ്ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ അഭിഭാഷകനൊപ്പം കൊച്ചി സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനായി ഹാജറായി . ഇന്നും നാളെയും അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി ശ്രീകാന്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ശ്രീകാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കില്‍ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കി ജാമ്യം നല്‍കിയേക്കും.
ശ്രീകാന്ത് വെട്ടിയാര്‍ കൊച്ചിയിലെ ഫ്ലാറ്റില്‍വെച്ചും ഹോട്ടലില്‍വെച്ചും യുവതിയെ പീഡിപ്പിച്ചെന്നെ കേസില്‍ നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ യുവതി തന്റെ അടുത്ത സുഹൃത്താണെന്നും ബലാത്സംഗ ആരോപണം നിലനില്‍ക്കില്ലെന്നും ഹര്‍ജിക്കാരിന്റെ വാദം. യുവതിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് നേരത്തെ കേസെടുത്തത്.
ജന്മദിനാഘോഷത്തിന് വിളിച്ചുവരുത്തി ആലുവയിലെ ഫ്ലാറ്റിലും കൊച്ചിയിലെ ഹോട്ടല്‍ മുറിയിലും വെച്ച് ശ്രീകാന്ത് വെട്ടിയാര്‍ ബലാത്സംഗം ചെയ്തുവെന്നാണ് പരാതിക്കാരിയുടെ ആരോപണം. പ്രണയം നടിച്ച്, വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്നാണ് യുവതി ആരോപിക്കുന്നത്. യുവതിയുടെ പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 (2)(എന്‍) വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വെട്ടിയാറിനെതിരെ ബലാത്സംഗ പരാതി നല്കിയ കൊല്ലം സ്വദേശിനിയായ യുവതിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയിരുന്നു.

