information News

അറിയിപ്പുകൾ

യുജിസി നെറ്റ് സൗജന്യ പരീക്ഷാപരിശീലനം

പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡെവലപ്മെന്റ് സെന്ററില്‍ യുജിസി നെറ്റ് ജനറല്‍ പേപ്പറിന്റെ സൗജന്യ പരിശീലനം ആരംഭിക്കുന്നു. നെറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഫെബ്രുവരി 23 വൈകീട്ട് അഞ്ചിനകം പേരാമ്പ്ര സി.ഡി.സിയുടെ ഫെയ്‌സ്ബുക്ക് പേജിലെ ലിങ്ക് വഴിയോ ഓഫീസില്‍ നേരിട്ട് ഹാജരായോ 0496-2615500 എന്ന നമ്പറില്‍ വിളിച്ചോ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അഡ്മിഷന്‍.

ക്വട്ടേഷന്‍

കോഴിക്കോട് ആര്‍ട്ട് ഗ്യാലറി & കൃഷ്ണമേനോന്‍ മ്യൂസിയത്തിന്റെ വടക്കുഭാഗത്ത് ചുറ്റുമതിലിനോട് ചേര്‍ന്നുനില്‍ക്കുന്ന പൂമരം വെട്ടിമാറ്റുന്നതിനും തെക്കുഭാഗത്തെ മുള്ളുവേങ്ങ, പ്രവേശന കാവാടത്തിനു സമീപമുള്ള മഴമരം എന്നിവയുടെ ശിഖരങ്ങള്‍ പ്രൂണ്‍ ചെയ്യുന്നതിനും വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 26 വൈകീട്ട് 3 മണി. അന്നേദിവസം 4 മണിക്ക് ക്വട്ടേഷന്‍ തുറക്കും. വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2381253 ഇ-മെയില്‍: artgallery.krishnamenonmuseum@gmail.com

ഉന്നതവിദ്യാഭ്യാസ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 അധ്യയനവര്‍ഷത്തെ ഉന്നതവിദ്യാഭ്യാസ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ പഠിച്ച സര്‍ക്കാര്‍/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച ഡിഗ്രി, പി.ജി, പ്രൊഫഷണല്‍ ഡിഗ്രി, പ്രൊഫഷണല്‍ പി.ജി, ടി.ടി.സി, ഐ.ടി.ഐ, പോളി, ജനറല്‍ നഴ്‌സിങ്ങ്, ബി.എഡ്, മെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകളില്‍ ആദ്യ അവസരത്തില്‍ ഉന്നതവിജയം നേടിയ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ജില്ലയിലെ ആദ്യ മൂന്നു സ്ഥാനക്കാര്‍ക്കു മാത്രമേ അവാര്‍ഡിന് അര്‍ഹതയുളളൂ. അപേക്ഷിക്കാനുളള യോഗ്യത ആര്‍ട്‌സില്‍ 60 ശതമാനത്തിലും കൊമേഴ്‌സില്‍ 70 ശതമാനത്തിലും സയന്‍സില്‍ 80 ശതമാനത്തിലും കുറയാത്ത മാര്‍ക്ക് നേടിയിരിക്കണം.

നിശ്ചിത ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷ കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസര്‍ക്ക് മാര്‍ച്ച് 31 ന് വൈകുന്നേരം 3 മണി വരെ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷിക്കുന്ന അംഗത്തിന് വിദ്യാര്‍ത്ഥിയുടെ പരീക്ഷ തീയതിക്ക് തൊട്ടുമുമ്പുള്ള മാസത്തില്‍ 12 മാസത്തെ അംഗത്വകാലം പൂര്‍ത്തീകരിക്കുകയും ഡിജിറ്റലൈസേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യേണ്ടതാണ്. പരീക്ഷാതീയതിയില്‍ അംഗത്തിന് 24 മാസത്തില്‍ കൂടുതല്‍ അംശാദായകുടിശ്ശിക ഉണ്ടായിരിക്കാന്‍ പാടില്ല. ഫോറത്തിന്റെ മാതൃകയും മറ്റുവിവരങ്ങളും കോഴിക്കോട് ജില്ലാ ക്ഷേമനിധി ബോര്‍ഡ് ഓഫീസിലും www.agriworkersfund.org എന്ന വെബ്സൈറ്റിലും ലഭ്യമാണ്. മാര്‍ക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കേണ്ടതാണ്. അംഗവും വിദ്യാര്‍ഥിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിന് മറ്റുരേഖകളുടെ അഭാവത്തില്‍ റേഷന്‍കാര്‍ഡിന്റെ നിശ്ചിത പേജ് ഹാജരാക്കേണ്ടതാണ്. ഫോണ്‍: 0495 2384006

ഓണ്‍ലൈന്‍ ട്രെയിനിങ് സംഘടിപ്പിക്കുന്നു

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പശു വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഫെബ്രുവരി 17 രാവിലെ 10.30 മുതല്‍ 4.30 വരെ ഓണ്‍ലൈന്‍ ട്രെയിനിങ് സംഘടിപ്പിക്കുന്നു. 9188522713 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് മെസേജ് അയച്ച് മീറ്റിങ്ങില്‍ പങ്കെടുക്കാം

കോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ LDC (SR for SC/ST only) (കാറ്റഗറി നമ്പര്‍: 122/16) തസ്തികയിലേയ്ക്കുള്ള തിരഞ്ഞെടുപ്പിനായി 19.12.2018ന് നിലവില്‍വന്ന 933/18/DOD നമ്പര്‍ റാങ്ക് പട്ടികയുടെ കാലാവധി 18.12.2021ന് അര്‍ധരാത്രി പൂര്‍ത്തിയായതിനാല്‍ ടി റാങ്ക് പട്ടിക 19.12.2021 പൂര്‍വ്വാഹ്നം പ്രാബല്യത്തില്‍ റദ്ദായതായി കേരള പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു

സെൻട്രൽ പോളിടെക്നിക് ലൈബ്രറി മന്ദിര ഉദ്ഘാടനം നാളെ
തിരുവനന്തപുരം സെൻട്രൽ പോളിടെക്നിക് കോളജിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ചു പണികഴിപ്പിച്ച പുതിയ ബഹുനില ലബോറട്ടറി മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. രാവിലെ 11.30ന് കോളജ് ക്യാംപസിൽ നടക്കുന്ന ചടങ്ങിൽ അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിക്കും. ഡോ. ശശി തരൂർ എം.പി, മേയർ ആര്യ രാജേന്ദ്രൻ, കോർപ്പറേഷൻ കൗൺസിലർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!