ലോക എപ്പിലെപ്സി ദിനാചരണത്തോടനുബന്ധിച്ച് നടത്തുന്ന സൗജന്യ അപസ്മാര രോഗനിര്‍ണയ ക്യാമ്പ് കോര്പ്പറേഷന് മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. അപസ്മാരത്തെക്കുറിച്ചുള്ള ഭയം ഇല്ലാതാക്കുകയും അപസ്മാര ബാധിതരോടുള്ള വിവേചന പൂര്‍ണ്ണമായ സമീപനം അവസാനിപ്പിക്കുകയും ചെയ്യേണ്ടത് നമ്മുടെ സാമൂഹിക ഉത്തരവാദിത്തമാണെന്നും മേയര്‍ പറഞ്ഞു.
നാഷണല്‍ ട്രസ്റ്റ് എല്‍.എല്‍.സി കോഴിക്കോട് ജില്ലാതല സമിതി, സാമൂഹ്യനീതി വകുപ്പ്, വനിത-ശിശുവികസന വകുപ്പ്, ഹ്യുമാനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ്, ആസ്റ്റര്‍ മിംസ് കോഴിക്കോട് എന്നിവരുടെ സംയുക്താഭിമുഖ്യത്തലാണ് ‘കിരണം’ എന്ന പേരില്‍ സൗജന്യ അപസ്മാര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ അപസ്മാര ശസ്്ത്രക്രിയ നിര്‍വ്വഹിക്കുന്ന പദ്ധതിക്കും ഇതോടെ തുടക്കമായി. കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ വനിതാ-ശിശുക്ഷേമ വകുപ്പ് ജില്ലാ ഓഫീസര്‍ യു.അബ്ദുള്‍ ബാരി അധ്യക്ഷത വഹിച്ചു.
സിക്കന്ദര്‍ പി (കണ്‍വീനര്‍, നാഷണല്‍ ട്രസ്റ്റ് എസ് എല്‍ സി, കോഴിക്കോട്) ചടങ്ങില്‍ സ്വാഗതം പറഞ്ഞു. ഡോ. ജേക്കബ് ആലപ്പാട്ട് (ഹെഡ്, ന്യൂറോസയന്‍സസ് വിഭാഗം ആസ്റ്റര്‍ മിംസ്), ശ്രീ. ലുഖ്മാന് പൊന്മാടത്ത് (സി ഒ ഒ, ആസ്റ്റര്‍ മിംസ് കോഴിക്കോട്) എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. ഡോ. അഷ്റഫ് വി. വി (ഡയറക്ടര്‍ & സീനിയര്‍ കണ്‍സല്‍ട്ടന്റ്-ന്യൂറോളജി വിഭാഗം ആസ്റ്റര്‍ മിംസ് ക്ലസ്റ്റര്‍), ഡോ. മുരളീ കൃഷ്ണന് (സീനിയര്‍ കണ്‍സല്‍ട്ടന്റ്, ന്യൂറോസര്‍ജറി), ഡോ. സ്മിലു മോഹന്‍ലാല്‍ (കണ്‍സല്‍ട്ടന്റ്, പീഡിയാട്രിക് ന്യൂറോളജി), ശ്രീ. ബിനീഷ് (സോഷ്യല്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ്), ശ്രീ. രാജന് തെക്കയില്‍ (പരിവാര്‍ ജില്ലാ സെക്രട്ടറി) പി.കെ.എം സിറാജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഡോ. ശ്രീവിദ്യ എല്‍ കെ (കണ്‍സല്‍ട്ടന്റ് ന്യൂറോളജിസ്റ്റ്, ആസ്റ്റര്‍ മിംസ്), ഡോ. ആരതി ബാലാജി (സ്പെഷ്യലിസ്റ്റ് ന്യൂറോളജിസ്റ്റ് ആസ്റ്റര്‍ മിംസ്), ഡോ. തുഷാര്‍ (സ്പെഷ്യലിസ്റ്റ്, ന്യൂറോളജിസ്റ്റ് ആസ്റ്റര്‍ മിംസ്) എന്നിവര്‍ ക്യാമ്പിന് നേതൃത്വം വഹിച്ചു.

