Entertainment News

ഞാൻ ദുൽഖറിന്റെ ആരാധകൻ; ഹേയ് സിനാമികക്ക് ആശംസകൾ; രണ്‍ബീര്‍ കപൂര്‍

ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്രകഥാപാത്രമാകുന്ന പുതിയ ചിത്രം ‘ഹേയ് സിനാമികയുടെ പുതിയ ഗാനം ഇന്ന് റിലീസ് ചെയ്യാനിരിക്കെ ആശംസകളുമായി ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍. ദുല്‍ഖര്‍ തന്നെയാണ്
ആശംസയറിച്ചുള്ള രണ്‍ബീറിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ദുല്‍ഖറിന്റെ സിനിമകളുടെ വലിയ ആരാധകനാണ് താന്‍ എന്നും രണ്‍ബര്‍ പറഞ്ഞു.

‘ഇന്ന് പുറത്തിറങ്ങുന്ന ഹേയ് സിനാമികയിലെ ഗാനത്തിനും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍. ഞാന്‍ ദുല്‍ഖര്‍ സിനിമകളുടെ വലിയ ആരാധകനാണ്. ഒരു നടനെന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. അതിഥിക്കൊപ്പം നേരത്തെ വര്‍ക്ക് ചെയ്തിട്ടുണ്ട്. മികച്ച നടിയും നല്ല വ്യക്തിയുമാണ്. കാജലിന്റെ പ്രകടനവും ഇഷ്ടപ്പെട്ടു. വൈകാതെ അവര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ബ്രിന്ദ മാസ്റ്റര്‍ക്കൊപ്പം ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മാര്‍ച്ച് 3ന് റിലീസ് ചെയ്യുന്ന ഹേയ് സിനാമികക്ക് ആശംസകള്‍.- രണ്‍ബീര്‍ പറയുന്നു.

കോളിവുഡിലെ പ്രശസ്ത കൊറിയോഗ്രാഫര്‍ ബ്രിന്ദ ഗോപാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുല്‍ഖറിനൊപ്പം കാജല്‍ അഗര്‍വാളും അതിഥി റാവുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളത്തിന് പുറമെ തെലുങ്ക് കന്നട ഭാഷകളില്‍ റിലീസ് ചെയ്യും. വാരണം ആയിരം, മാന്‍ കരാട്ടെ, തെരി ഉള്‍പ്പടെ നിരവധി ചിത്രങ്ങള്‍ക്കായി കൊറിയോഗ്രാഫറായി ബ്രിന്ദ പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവിന്റെ മകനും ഗാനരചയിതാവും ആയ മധന്‍ കര്‍ക്കിയാണ് രചയിതാവ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!