ബോക്സ് ഓഫീസില്‍ റെക്കോർഡുകൾ സൃഷ്ടിച്ച് പുഷ്പ ഹിന്ദി പതിപ്പ്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ഹിന്ദി പതിപ്പ് 100 കോടി നേടി എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ട്രെയ്ഡ് അനലിസ്റ്റ് രമേഷ് ബാലയാണ് പുഷ്പ ഹിന്ദി പതിപ്പ് 100 കോടി ക്ലബ്ബില്‍ പ്രവേശിച്ച വിവരം അറിയിച്ചത്. ഇത് അല്ലു അര്ജുന് എന്ന സ്റ്റാറിന്റെ വിജയമാണെന്നും രമേഷ് ട്വീറ്റ് ചെയ്തു.ബോളിവുഡ് ട്രെയ്ഡ് സെര്‍ക്യൂട്ടില്‍ പ്രാദേശിക സിനിമയ്ക്ക് ലഭിക്കുന്ന വലിയ വിജയം കൂടിയാണിത്. പുഷ്പ ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്യുന്നുണ്ടെങ്കിലും തിയേറ്ററുകളില്‍ ഇപ്പോഴും ചിത്രം പ്രദര്‍ശനം തുടരുകയാണ്.പ്രഭാസും രജനികാന്തുമാണ് 100 കോടി ക്ലബ്ബില്‍ ഇടം നേടിയ മറ്റ് തെന്നിന്ത്യന്‍ താരങ്ങള്‍.2021 ഡിസംബര്‍ 17നാണ് പുഷ്പ ലോകവ്യാപകമായി തിയറ്ററില്‍ റിലീസ് ചെയ്തത്. തെലുങ്കിന് പുറമെ കന്നട, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്.
#PushpaHindi crosses the ₹ 100 Cr NBOC Mark in #India
— Ramesh Bala (@rameshlaus) January 31, 2022
A remarkable achievement by Icon Star @alluarjun and Team..