നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ മുഖം താനാണെന്ന വാദത്തിൽ നിന്ന് പ്രിയങ്ക ഗാന്ധി പിൻമാറിയതിന് പിന്നാലെ കോൺഗ്രസിനെ വിമർശിച്ച് ബി.എസ്.പി നേതാവ് മായാവതി.ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്‍റെ അവസ്ഥ പരിതാപകരമെന്ന് പറഞ്ഞ മായാവതി.യു.പിയുടെ വികസനത്തിനായി ബി.എസ്.പിക്ക് വോട്ട് ചെയ്യണമെന്നും കോൺഗ്രസിന് നല്‍കി വോട്ട് പാഴാക്കരുതെന്നും ആവശ്യപ്പെട്ടു.
‘യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അവസ്ഥ വളരെ മോശമായിരിക്കുമെന്നതിനാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ മുഖ്യമന്ത്രി സ്ഥാനാർഥി നിലപാട് മാറ്റി. ഇത്തരമൊരു സാഹചര്യത്തിൽ കോൺഗ്രസിനു വോട്ട് ചെയ്ത് നിങ്ങളുടെ വോട്ട് പാഴാക്കാതിരിക്കുന്നതാണ് നല്ലത്. ബിഎസ്പിക്ക് വോട്ട് ചെയ്യുക’– മായാവതി ട്വീറ്റ് ചെയ്തു.
യു.പിയിൽ കോൺഗ്രസിനെപ്പോലുള്ള പാർട്ടികള്‍ വോട്ട് ഭിന്നിപ്പിക്കുകയാണ്. ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കി ജനതാൽപര്യം സംരക്ഷിക്കുന്ന സർക്കാർ രൂപീകരിക്കേണ്ടത് അനിവാര്യമാണ്. ഈ ലിസ്റ്റില്‍ ബി.എസ്.പിയാണ് ഒന്നാം നമ്പറെന്നും മായാവതി അവകാശപ്പെട്ടു.
1. यूपी विधानसभा आमचुनाव में कांग्रेस पार्टी की हालत इतनी ज़्यादा ख़स्ताहाल बनी हुई है कि इनकी सीएम की उम्मीदवार ने कुछ घण्टों के भीतर ही अपना स्टैण्ड बदल डाला है। ऐसे में बेहतर होगा कि लोग कांग्रेस को वोट देकर अपना वोट ख़राब न करें, बल्कि एकतरफा तौर पर बीएसपी को ही वोट दें।
— Mayawati (@Mayawati) January 23, 2022

