National News

ബോംബെ ഐ.ഐ.ടിയിൽ ഏഴാം നിലയിൽ നിന്ന് ചാടി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

ബോംബെ ഐ.ഐ.ടിയിൽ 26 വയസുള്ള വിദ്യാർത്ഥി ക്യാമ്പസ് കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച പുലർച്ചെ 4.30ഓടെയാണ് രണ്ടാംവർഷ മാസ്റ്റേഴ്‌സ് വിദ്യാർഥി കെട്ടിടത്തിന് മുകളിൽ നിന്നും ചാടിയത്. വിദ്യാർഥിയെ ഘാട്കോപ്പറിലെ രാജവാഡി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇയാളുടെ ഹോസ്റ്റലിൽ നിന്നും ലഭിച്ച ആത്മഹത്യ കുറിപ്പിൽ താൻ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും ചികിത്സയിലാണെന്നും . തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും എഴുതിയിട്ടുണ്ട് .സംഭവത്തിൽ പവായ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!