കോഴിക്കോട്: രാഹുല്‍ഗാന്ധി നാളെ തിരുവമ്പാടി സന്ദര്‍ശിക്കും. നാളെ തിരുവമ്പാടി നിയോജകമണ്ഡലത്തില്‍ മൂന്ന് പരിപാടികളിലും അദ്ദേഹം പങ്കെടുക്കും.
ഉച്ചയ്ക്ക് ഒരുമണിക്ക് പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച വ്യാപാരികളുമായി കൂടിക്കാഴ്ച നടത്തും. തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് പാരിഷ്ഹാളില്‍ ആണ് പരിപാടി നടക്കുന്നത്.
മൂന്നുമണിക്ക് എം.പി.യുടെ ഓഫീസ് മുക്കം കാരശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യും.
3.30-ന് പ്രളയദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെ കാരശ്ശേരി ജങ്ഷനില്‍ നടക്കുന്ന ചടങ്ങില്‍ ആദരിക്കുമെന്ന് ഡി.സി.സി. പ്രസിഡന്റ് ടി. സിദ്ദിഖ് അറിയിച്ചു.