തന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളൊക്കെ വെറും കെട്ടുകഥകളാണെന്ന് നടി ഭാമ.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരവുമായി ബന്ധപ്പെട്ടുള്ള കേസിലെ പുതിയ വഴിത്തിരിവിനു ശേഷം ഒട്ടേറെ റിപ്പോർട്ടുകൾ ഇവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും പ്രചരിച്ചിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയ യുവനടി ആത്മഹത്യയ്ക്ക് ശ്രമിച്ചതായ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് ഭാമയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി താരം രംഗത്തെത്തിയത്.
കൂറുമാറിയ സംഭവത്തിന് ശേഷം ഭാമ ഒട്ടേറെ വിവാദങ്ങൾ നേരിടേണ്ടിവന്നിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാദങ്ങൾക്ക് ഇപ്പോൾ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ഭാമ മറുപടി നൽകുന്നു. കമന്റ് ഓഫ് ആക്കിയ ശേഷമാണ് ഭാമ പ്രതികരിച്ചിട്ടുള്ളത്.
‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ പേരില്‍ ആരോപണങ്ങളും കെട്ടുകഥകളും സാമൂഹ്യ മാധ്യമത്തില്‍ വന്നുകൊണ്ടിരിക്കുകയാണ്. എന്നെയും എന്റെ കുടുംബത്തെയും കുറിച്ച് അന്വേഷിച്ചവര്‍ക്കായി പറയട്ടെ. ഞങ്ങള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്നേഹത്തിനും നന്ദി’ എന്നും ഭാമ പറഞ്ഞു.