National News

കനത്ത മഴയിൽ വലഞ്ഞ് തമിഴ്നാട്;വൈദ്യുതാഘാതമേറ്റ് മൂന്ന് മരണം,സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും അവധി

കനത്ത മഴയെത്തുടർന്ന് തമിഴ്നാട്ടിലെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു.മഴക്കെടുതി രൂക്ഷമായ ചെന്നൈ, തിരുവള്ളൂർ, കാഞ്ചിപുരം, ചെങ്കൽ പേട്ട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.മഴയെ തുടര്‍ന്നുണ്ടായ വൈദ്യുതാഘാതത്തില്‍ രണ്ട് സ്ത്രീകളും ഒരാണ്‍കുട്ടിയും മരിച്ചെന്ന് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് മന്ത്രി കെ.കെ.എസ്.എസ്.ആര്‍ രാമചന്ദ്രന്‍ പറഞ്ഞു. വടക്ക് കിഴക്കന്‍ മണ്‍സൂണിലാണ് തമിഴ്‌നാട്ടില്‍ ഇത്രയധികം മഴ പെയ്തത്. അടുത്ത മൂന്ന് ദിവസത്തേക്ക് ചെന്നെയിലും തമിഴിനാടിന്റെ വടക്കന്‍ തീരങ്ങളിലും ആന്ധ്രപ്രദേശിന്റെ തെക്കന്‍ തീരങ്ങളിലും മഴ തുടരുമെന്നും മെറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പ് നല്‍കി.

20 സെന്റീ മീറ്ററിന് മുകളിലുള്ള മഴയാണ് ചെന്നൈയില്‍ പെയ്തത്. വെള്ളക്കെട്ട് കാരണം ചെന്നൈ നഗരത്തില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ജോലിക്ക് ശേഷവും പലരും 2 മണിക്കൂറോളമാണ് ഓഫീസില്‍ പെട്ടുപോയത്.ഒറ്റപ്പെട്ട യാത്രക്കാരെ സഹായിക്കാന്‍ ചെന്നൈ മെട്രോ റെയില്‍ വ്യാഴാഴ്ച ഒരു മണിക്കൂര്‍ കൂടി സര്‍വീസ് നീട്ടി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!