തുറിച്ചുനോക്കിയെന്ന് ആരോപിച്ച്നാഗ്പൂരിലെ ഗദ്ദിഗോഡം പ്രദേശത്ത് യുവാവിനെ കൊലപ്പെടുത്തി. രണ്ട് പേർ ചേർന്നാണ് 25 കാരനായ അനികേത് താംബെയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ജയ് സോംകുവാർ (28), ഭൂഷൺ സോംകുവാർ (26) എന്നിവരാണ് പ്രതികൾ.
താംബെയും പ്രതികളും തമ്മിൽ നേരത്തെ തന്നെ ശത്രുതയുണ്ടായിരുന്നു. ജയ്യും ഭൂഷണും താംബെ തങ്ങളെ തുറിച്ചുനോക്കിയതായി ആരോപിച്ച് തിങ്കളാഴ്ച രാത്രി തർക്കം ആരംഭിച്ചു. തർക്കത്തിനിടയിൽ ആയുധം എടുക്കാനായി പോയ പ്രതികൾ . മടങ്ങിവന്ന് താംബെയെ കുത്തിക്കൊല്ലുകയായിരുന്നു . ഇരുവരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു

