ഫർണിച്ചർ വാങ്ങുന്നതിന് താത്പര്യപത്രം ക്ഷണിച്ചു
പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ വയനാട് ഐ.റ്റി.ഡി പ്രോജക്ട് ഓഫീസറുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ അടുക്കള സജ്ജീകരിക്കൽ, ഹോസ്റ്റൽ കെട്ടിടത്തിൽ വെന്റിലേഷൻ, ജനാല എന്നിവയ്ക്ക് കൊതുക് വല സ്ഥാപിക്കുക, ഹയർ സെക്കണ്ടറി വിഭാഗം വിദ്യാർത്ഥികൾക്ക് കപ്‌ബോർഡ്, സൂപ്രണ്ട് റൂം, ഹെഡ്മാസ്റ്റർ റൂം, സ്റ്റാഫ് റൂം എന്നിവയ്ക്ക് ഫർഷിച്ചർ വിതരണം നടത്താൻ ഈ മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ള സർക്കാർ അക്രഡറ്റിഡ് സ്ഥാപനങ്ങളിൽ നിന്നും പ്രൊപ്പോസലുകൾ ക്ഷണിച്ചു. കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ സന്ദർശിച്ച് ആവശ്യമായ പ്രവർത്തി ചെയ്യുന്നതിനുള്ള പ്രൊപ്പോസൽ ലഭ്യമാക്കണം. സിവിൽ വർക്കുകൾക്കായുള്ള ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് പ്രൈസ് സോഫ്റ്റ്‌വെയറിൽ നിർബന്ധമായും തയ്യാറാക്കണം. പ്രൊപ്പോസലുകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15ന് വൈകിട്ട് നാല് വരെ. ഇത് സംബന്ധിച്ച പ്രീബിഡ് മീറ്റിംഗ് ജനുവരി ആറിന് രാവിലെ 10.30ന് പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി വികാസ് ഭവനിൽ പ്രവർത്തിക്കുന്ന പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0471-2304594.
മത്സ്യത്തൊഴിലാളികളുടെ അപകട മരണം: ആറു മാസത്തിനകം ആനുകൂല്യം ഉറപ്പാക്കുമെന്നു മന്ത്രി സജി ചെറിയാൻ
മത്സ്യത്തൊഴിലാളികൾ കടലിൽ അപകടത്തിൽപ്പെട്ടു മരണം സംഭവിച്ചാൽ ബന്ധുക്കൾക്ക് ആറു മാസത്തിനകം ആനുകൂല്യം ഉറപ്പാക്കുമെന്നു ഫിഷറീസ് മന്ത്രി സജി ചെറിയാൻ. ധനസഹായം അടക്കമുള്ള ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിനുള്ള പൂർണ ഉത്തരവാദിത്തം ബന്ധപ്പെട്ട ഫിഷറീസ് ഓഫിസർക്കായിരിക്കുമെന്നും ഇക്കാര്യം ഉറപ്പാക്കുന്നതിനു ഫിഷറീസ് വകുപ്പിലും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലും നോഡൽ ഓഫിസർമാരെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ അപകട ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതി അദാലത്തും ആനുകൂല്യ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കടലിൽ പോകുന്ന മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും ഇൻഷ്വറൻസ് പരിരക്ഷ കർശനമാക്കുമെന്നു മന്ത്രി പറഞ്ഞു. കടലിൽ പോകുന്നവരുടെ പൂർണ വിവരങ്ങൾ ബന്ധപ്പെട്ട അധികൃതരെ നിർബന്ധമായും അറിയിക്കണം. അപകടമുണ്ടായാൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിന് ഇത് അനിവാര്യമാണ്. ഇക്കാര്യത്തിൽ വീഴ്ചവരുത്തരുത്. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പരിമിതികൾ മനസിലാക്കി പ്രവർത്തിക്കാൻ ഉദ്യോഗസ്ഥർക്കു കഴിയണം. അപകടത്തിൽ മരണപ്പെടുന്നവരുടെ ബന്ധുക്കൾക്ക് ആനൂകുല്യങ്ങൾ വൈകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് അനുവദിക്കാനാകില്ല. യഥാസമയം ആനുകൂല്യങ്ങൾ ലഭ്യമാക്കേണ്ട ഉത്തരവാദിത്തം ഫിഷറീസ് ഉദ്യോഗസ്ഥർക്കായിരിക്കും. ആറു മാസത്തിനകം ആനുകൂല്യം നൽകാൻ കഴിഞ്ഞില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ വിശദീകരണം നൽകണം. തുടർന്ന് മന്ത്രിതലത്തിൽ ഇടപെടലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
അപകടത്തിൽപ്പെട്ടു കാണാതാകുന്ന മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കൾക്ക് ഏഴു വർഷം കഴിഞ്ഞാണ് നിലവിൽ ധനസഹായം ലഭിക്കുന്നത്. കേന്ദ്ര നിയമപ്രകാരമാണ് ഏഴു വർഷമെന്ന കാലയളവ് നിശ്ചയിച്ചിരിക്കുന്നത്. പലപ്പോഴും ഇതു മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കു വലിയ ബുദ്ധിമുട്ടു സൃഷ്ടിക്കുന്നുണ്ട്. ഈ നിബന്ധന മറികടന്ന് ആറു മാസത്തികം ഈ കുടുംബങ്ങൾക്കും ഇൻഷ്വറൻസ് ധനസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സർക്കാർ ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തിൽ സർക്കാരും ഇൻഷ്വറൻസ് കമ്പനികളും തമ്മിൽ ധാരണയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
വിവിധ കാരണങ്ങളാൽ ഗുണഭോക്താക്കൾക്ക് ആനുകൂല്യം ലഭിക്കുന്നതിൽ കാലതാമസം വന്നവരിൽ 52 പേർക്ക് ധനസഹായം നൽകാൻ തീരുമാനമെടുത്തതായി മന്ത്രി അറിയിച്ചു. അപകടത്തിൽപ്പെട്ടു മരണമടഞ്ഞ 50 പേരുടെ ബന്ധുക്കൾക്കും പൂർണ അവശതയിലായ രണ്ടു പേരുടെ ബന്ധുക്കൾക്കുമാണു ധനസഹായം നൽകുന്നത്. 4.92 കോടി രൂപ ഈ ഇനത്തിൽ നൽകും. ഇതിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലുള്ളവരുടെ ആനുകൂല്യ വിതരണം മന്ത്രി ചടങ്ങിൽ നിർവഹിച്ചു. ഈ ജില്ലകളിൽ ഇനിയും ആനുകൂല്യം ലഭിക്കാനുള്ളവരുടെ അപേക്ഷകൾ മന്ത്രി അദാലത്തിൽ പരിശോധിച്ചു.
മത്സ്യത്തൊഴിലാളി സമൂഹം അഭിമുഖീകരിച്ചിരുന്ന നിരവധി പ്രശ്നങ്ങളിൽ കഴിഞ്ഞ ആറു മാസത്തിനകം പരിഹാരമുണ്ടാക്കാൻ സർക്കാരിനു കഴിഞ്ഞതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. അനാവശ്യ തടസവാദങ്ങൾ ഉന്നയിച്ച് മത്സ്യത്തൊഴിലാളികൾക്ക് അർഹതപ്പെട്ട ആനുകൂല്യം വൈകിക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഫിഷറീസ് വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാൾ, ഡയറക്ടർ ആർ. ഗിരിജ, മത്സ്യ ബോർഡ് ചെയർമാൻ സി.പി. കുഞ്ഞിരാമൻ, അംഗങ്ങളായ സി. പയസ്, എ.കെ. ജബ്ബാർ, പി.എ. ഹാരിസ്, സഫർ ഖയാൽ, ഇൻഷ്വറൻസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷാജി വിത്സൺ, മത്സ്യബോർഡ് കമ്മിഷണർ ഒ. രേണുകാദേവി, ഇൻഷ്വറൻസ് കമ്പനി പ്രതിനിധികളായ സുജിത്ത് പി. കൃഷ്ണൻ, പി. അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.
മത്സ്യത്തൊഴിലാളി അംഗത്വ രജിസ്ട്രേഷന് ഓൺലൈൻ പോർട്ടൽ
മത്സ്യബന്ധനവും അനുബന്ധ പ്രവൃത്തികളും മുഖ്യ തൊഴിലാക്കിയവർക്കു സംസ്ഥാന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ഇനി ഓൺലൈനായി സമർപ്പിക്കാം. ഇതിനുള്ള ഓൺലൈൻ പോർട്ടൽ www.fims.kerala.gov.in ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഫിഷറീസ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം (എഫ്.ഐ.എം.എസ്) എന്ന ഡാറ്റ ബേസിൽപ്പെടുത്തിയാണ് ഓൺലൈൻ പോർട്ടലിനു രൂപംനൽകിയത്.
ഓൺലൈനായി അപേക്ഷ നൽകുമ്പോൾത്തന്നെ അപേക്ഷകനു ടോക്കൺ നമ്പർ ലഭിക്കും. ഇതിനൊപ്പം അപേക്ഷയുടെ പ്രിന്റൗട്ട് എടുത്തു സൂക്ഷിക്കുകയും ചെയ്യാം. ടോക്കൺ നമ്പർ ഉപയോഗിച്ച് അപേക്ഷയുടെ നിലവിലെ സ്ഥിതി സ്വയം പരിശോധിക്കാം. 2022 ജനുവരി ഒന്നു മുതൽ സ്വീകരിക്കുന്ന അനുബന്ധ മത്സ്യത്തൊഴിലാളി രജിസ്ട്രേഷൻ അപേക്ഷ ഉൾപ്പെടെ കേരള ഫിഷർമെൻ വെൽഫെയർ ഫണ്ട് ബോർഡിലെ അംഗത്വത്തിനുള്ള എല്ലാ അപേക്ഷയും ഇനി മുതൽ ഓൺലൈനായി സമർപ്പിക്കാം
കമ്മീഷൻ കേസെടുത്തു
സ്‌കോളർഷിപ് തുക നൽകാൻ മൂന്നാർ സ്വദേശിയിൽ നിന്ന് 25,000 കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസിലെ സീനിയർ ക്ലാർക്ക് റഷീദ്.കെ.പനയ്ക്കൽ വിജിലൻസിന്റെ പിടിയിലായത് സംബന്ധിച്ച് വിവിധ മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഏഴ് ദിവസത്തിനം സമർപ്പിക്കുന്നതിന് ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് നിർദ്ദേശം നൽകി.
സർക്കാർ വകുപ്പുകളിലെ സ്‌ക്രാപ്പ് നീക്കം ചെയ്യുന്നതിന് നിർദ്ദേശം
എല്ലാ സർക്കാർ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സർക്കാരിന് കീഴിലുള്ള മറ്റ് സ്ഥാപനങ്ങളും സ്‌ക്രാപ്പ് ചെയ്ത വാഹനങ്ങൾ/ സാധന സാമഗ്രികൾ M/s MSTC വഴി മാത്രമേ വിപണനം ചെയ്യാവൂ എന്ന് ധനവകുപ്പ് നിർദ്ദേശം നൽകി. മറ്റ് മാർഗ്ഗങ്ങളിലൂടെ സാധനങ്ങൾ നീക്കം ചെയ്യുന്നതിന് സർക്കാരിന്റെ പ്രത്യേക അനുമതി തേടണമെന്ന് ധനകാര്യ വകുപ്പ് അറിയിച്ചു.
ഫർണീച്ചറുകൾ വിതരണം ചെയ്യാൻ താത്പര്യപത്രം ക്ഷണിച്ചു
പട്ടികവർഗ വികസന വകുപ്പിനു കീഴിൽ കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി പ്രോജക്ട് ഓഫീസറുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഹയർ സെക്കണ്ടറി വിദ്യാർഥികളുടെ പഠന ആവശ്യത്തിനായി ഫർണീച്ചറുകൾ വിതരണം നടത്തുന്നതിനായി ഈ മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുള്ള സർക്കാർ അക്രഡറ്റിഡ് സ്ഥാപനങ്ങളിൽ നിന്നും പ്രൊപ്പോസലുകൾ ക്ഷണിച്ചു. പ്രൊപ്പോസലുകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15ന് വൈകിട്ട് നാലുവരെ. ഇതു സംബന്ധിച്ച പ്രീബിഡ് മീറ്റിംഗ് ജനുവരി 6ന് ഉച്ചക്ക് 12ന് പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക് വികാസ് ഭവനിൽ പ്രവർത്തിക്കുന്ന പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 0471-2304594.
താത്പര്യപത്രം ക്ഷണിച്ചു
പട്ടികവർഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മലമ്പുഴ ഗവ. ആശ്രമം സ്‌കൂളിലെ ക്യാന്റീൻ ബിൽഡിംഗ് റൂഫിംഗ്, ഷീറ്റ് മാറ്റൽ, പെയിന്റിംഗ്, റോഡ് ടാറിംഗ് എന്നീ പ്രവർത്തികൾക്കായി മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുള്ള സർക്കാർ അക്രഡിറ്റഡ് സ്ഥാപനങ്ങളിൽ നിന്നും പ്രൊപ്പോസലുകൾ ക്ഷണിച്ചു. മലമ്പുഴ ഗവ. ആശ്രമം സ്‌ക്കൂൾ സന്ദർശിച്ച് ആവശ്യമായ പ്രവൃത്തികൾ ചെയ്യുന്നതിനുള്ള പ്രൊപ്പോസലാണ് ലഭിക്കേണ്ടത്. സിവിൽ വർക്കുകൾക്കായി പ്രത്യേകം പ്രൊപ്പോസൽ സമർപ്പിക്കണം. സിവിൽ വർക്കുകൾക്കായുള്ള ഡീറ്റെയിൽഡ് പ്രോജക്റ്റ് റിപ്പോർട്ട് പ്രൈസ് സോഫ്റ്റ്‌വെയറിൽ നിർബന്ധമായും തയ്യാറാക്കണം. പ്രൊപ്പോസലുകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15ന് വൈകിട്ട് നാല് വരെ. ഇത് സംബന്ധിച്ച പ്രീബിഡ് മീറ്റിംഗ് ജനുവരി ആറിന് രാവിലെ 11.30ന് പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക് വികാസ് ഭവനിൽ പ്രവർത്തിക്കുന്ന പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടാം.
സ്‌കൂൾ മേൽക്കൂര നിർമ്മാണത്തിനും ഇന്റർലോക്ക് പതിപ്പിക്കാനും താത്പര്യപത്രം ക്ഷണിച്ചു
പട്ടികവർഗ വികസന വകുപ്പുനു കീഴിൽ വയനാട് ഐ.റ്റി.ഡി പ്രോജക്ട് ഓഫീസറുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ ഹോസ്റ്റൽ മുതൽ ക്യാന്റീൻ വരെ മേൽക്കൂര നിർമാണം, ഇന്റർലോക്ക് പതിപ്പിക്കൽ എന്നീ പദ്ധതി നിർവ്വഹിക്കുന്നതിനായി ഈ മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ള സർക്കാർ അക്രഡിറ്റഡ് സ്ഥാപനങ്ങളിൽ നിന്നും പ്രൊപ്പോസലുകൾ ക്ഷണിച്ചു. കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ സന്ദർശിച്ച് ആവശ്യമായ പ്രവൃത്തികൾ ചെയ്യുന്നതിനുള്ള പ്രൊപ്പോസൽ ലഭ്യമാക്കണം. സിവിൽ വർക്കുകൾക്കായുള്ള ഡീറ്റെയിൽഡ് പ്രോജക്റ്റ് റിപ്പോർട്ട് പ്രൈസ് സോഫ്റ്റ്‌വെയറിൽ നിർബന്ധമായും തയ്യാറാക്കണം. പ്രൊപ്പോസലുകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15ന് വൈകിട്ട് നാല് വരെ. ഇത് സംബന്ധിച്ച പ്രീബിഡ് മീറ്റിംഗ് ജനുവരി അഞ്ചിന് രാവിലെ 10.30ന് പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക് വികാസ് ഭവനിൽ പ്രവർത്തിക്കുന്ന പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടുക.
സ്‌കൂൾ കെട്ടിടം നിർമ്മിക്കുന്നതിനായി താത്പര്യപത്രം ക്ഷണിച്ചു
പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ വയനാട് ഐ.റ്റി.ഡി പ്രോജക്ട് ഓഫീസറുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ പുതിയ സ്‌കൂൾ കെട്ടിടം നിർമ്മിക്കുന്നതിനായി മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ള സർക്കാർ അക്രഡറ്റിഡ് സ്ഥാപനങ്ങളിൽ നിന്നും പ്രൊപ്പോസലുകൾ ക്ഷണിച്ചു. കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ സന്ദർശിച്ച് ആവശ്യമായ പ്രവർത്തികൾ ചെയ്യുന്നതിനുള്ള പ്രൊപ്പോസലാണ് ലഭ്യമാക്കേണ്ടത്. സിവിൽ വർക്കുകൾക്കായുള്ള ഡീറ്റെയ്ൽഡ് പ്രോജക്റ്റ് റിപ്പോർട്ട് പ്രൈസ് സോഫ്റ്റവെയറിൽ നിബന്ധമായും തയ്യാറാക്കണം. പ്രൊപ്പോസലുകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15 വൈകിട്ട് നാല് വരെ. ഇത് സംബന്ധിച്ച പ്രീബിഡ് മീറ്റിംഗ് ജനുവരി അഞ്ചിന് രാവിലെ 10.30 ന് പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി വികാസ് ഭവനിൽ പ്രവർത്തിക്കുന്ന പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടേണ്ടതായണ്. ഫോൺ: 0471-2304594.
സൗജന്യ സംരംഭകത്വ ശില്‍പ്പശാല
പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലെ കരിയര്‍ ഡവലപ്മെന്റ് സെന്ററില്‍ സൗജന്യ സംരംഭകത്വ ശില്‍പ്പശാല നടത്തുന്നു. പുതുതായി സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന ബിരുദ/ബിരുദാനന്തരബിരുദ / ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബി.ടെക്, പോളിടെക്നിക്ക്, ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ കരിയര്‍ ഡവലപ്മെന്റ് സെന്റര്‍ ഓഫീസില്‍ നേരിട്ട് ഹാജരായോ 0496 2615500 നമ്പര്‍ ഫോണിലോ ഡിസംബര്‍ 30ന് വൈകീട്ട് അഞ്ചിനകം പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് പേരാമ്പ്ര എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
ജൈവമഞ്ഞള്‍ കൃഷി- ഏകദിന ശില്പശാല സംഘടിപ്പിച്ചു
ജൈവമഞ്ഞള്‍ കൃഷിയെക്കുറിച്ച് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. തലക്കുളത്തൂര്‍ ഗാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശിവദാസന്‍ ഉദ്ഘടാനം ചെയ്തു. ജൈവമഞ്ഞള്‍കൃഷിയെ പറ്റിയും മഞ്ഞള്‍ പുഴുങ്ങുന്നതിനും പോളിഷ് ചെയ്യുന്നതിനുമുള്ള നൂതന സാങ്കേതിക വിദ്യയെക്കുറിച്ചും ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.സി.കെ.തങ്കമണി വിശദീകരിച്ചു.
ടി.എം.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ശില്പശാലയില്‍ കെ.വി.ഗിരീഷ്‌കുമാര്‍ സ്വാഗതവും ഭരതന്‍ നന്ദിയും രേഖപ്പെടുത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.ഗീത, കൃഷി ഓഫീസര്‍ ദീപ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. വിവിധ കാര്‍ഷിക ഉപകരണങ്ങള്‍ കര്‍ഷര്‍ക്ക് വിതരണം ചെയ്തു.
ലിഫ്റ്റ് ടെക്‌നോളജി കോഴ്‌സ്
കോഴിക്കോട് ഗവ. ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ലിഫ്റ്റ് ടെക്‌നോളജി കോഴ്‌സില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ ഐ.ടി.ഐ പ്രൊഡക്ഷന്‍ സെന്ററുമായി ബന്ധപ്പെടണം. വിശദവിവരങ്ങള്‍ക്കായി 9048922617, 9400635455.
യൂത്ത് ഹോസ്റ്റല്‍ മാനേജരുടെ ഒഴിവ് – വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം
കോഴിക്കോട് യൂത്ത് ഹോസ്റ്റല്‍ മാനേജരുടെ ഒഴിവിലേക്ക് ബിരുദധാരികളും മേജര്‍, ലെഫ്റ്റനന്റ് കേണല്‍, കേണല്‍ റാങ്കിലോ തത്തുല്യ റാങ്കിലോ ഉള്ളവരുമായ വിമുക്ത ഭടന്മാരില്‍ നിന്നും ഡിസംബര്‍ 31നകം അപേക്ഷ ക്ഷണിച്ചു. പ്രായപരിധി- 2021 ഏപ്രില്‍ ഒന്നിന് 62 വയസ്സ് തികയരുത്. നിയമനം മൂന്നു വര്‍ഷത്തേക്ക് തല്‍ക്കാലികകമായിരിക്കും. 12,000 രൂപ മാസവേതനത്തിനു പുറമെ സൗജന്യ താമസ സൗകര്യം അനുവദിക്കുമെന്ന് ജില്ലാസൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0495 2771881.
ഇ- ടെണ്ടര്‍ ക്ഷണിച്ചു
പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ള പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ഇ – ടെണ്ടറുകള്‍ ക്ഷണിച്ചു. ഇ-ടെണ്ടര്‍ വെബ്സൈറ്റില്‍ ലഭ്യമാകുന്ന തീയ്യതി ഡിസംബര്‍ 30 ന് വൈകീട്ട് അഞ്ച് മുതല്‍. ഇ-ടെണ്ടര്‍ സംബന്ധിച്ച വിവരങ്ങള്‍ e-tenderskerala.gov.in ല്‍ ലഭ്യമാണ്.
137 രൂപ ചലഞ്ചിന് തുടക്കമായി
കോണ്‍ഗ്രസിന്റെ 137 ാം സ്ഥാപകദിനത്തോട് അനുബന്ധിച്ച് 137 രൂപ ചലഞ്ച് എന്ന പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നിര്‍വഹിച്ചു.മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആദ്യ സംഭാവന നല്‍കി.
ലോകത്തിന്റെ ഏത് കോണിലിരുന്നും കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്ന പ്രവര്‍ത്തകര്‍ക്ക് സ്‌നേഹോപഹാരം സമ്മാനിക്കാന്‍ കഴിയും വിധമാണ് ഈ പദ്ധതി ഒരുക്കിയിരിക്കുന്നത്. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് യു.പി.ഐ വഴിയോ മറ്റു സമാന ഡിജിറ്റല്‍ പേയ്‌മെന്റ് വാലറ്റ് വഴിയോ ഈ ചലഞ്ചിന്റെ ഭാഗമാകാവുന്നതാണ്. വിദേശരാജ്യങ്ങളില്‍ നിന്നും ഈ പദ്ധതിയുടെ ഭാഗമാകുന്നവര്‍ ഇന്ത്യന്‍ രൂപ തന്നെ അയക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ധനലക്ഷമി ബാങ്കിന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും (എസ് ബി ഐ) രണ്ട് അക്കൗണ്ടുകള്‍ അതിനായി ക്രമീകരിച്ചിട്ടുണ്ട്. മിനിമം 137 രൂപയാണെന്നും അതിന് മുകളില്‍ എത്രവേണമെങ്കിലും സംഭാവന നല്‍കാവുന്നതാണ്. സുതാര്യത സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് യു.പി.ഐ ഡിജിറ്റല്‍ പേയ്‌മെന്റ് വാലറ്റ് വഴി ഇത്തരം ഒരു ചലഞ്ച് കെപിസിസി സംഘടിപ്പിക്കുന്നത്. കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്ന നല്ലവരായ എല്ലാ ജനങ്ങളുടെയും സഹായം പ്രതീക്ഷിക്കുന്നൂവെന്നും കെ.സുധാകരന്‍ എംപി പറഞ്ഞു.
137 രൂപ ചലഞ്ചിന്റെ ഭാഗമായി പണം സംഭാവന നല്‍കാനുള്ള ബാങ്ക് ഡീറ്റയില്‍സ്:
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ശാസ്തമംഗലം ബ്രാഞ്ച്, തിരുവനന്തപുരം
AC: 40672065556
IFSC: SBIN0070023
ധനലക്ഷമി ബാങ്ക്, തിരുവനന്തപുരം
AC: 005705300026591
IFSC : DLXB0000047
ക്യൂ ആര്‍ കോഡ്
എസ്ബിഐ
UPI ID: KERALAPCC@SBI
ധനലക്ഷമി ബാങ്ക്
kpcci6591@dlb

