
ഡിസംബർ 28 മുതൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ച് കർണാടകയും.പത്ത് ദിവസത്തേക്കാണ് കർഫ്യൂ.രാത്രി 10 മുതൽ രാവിലെ 5 മണി വരെ കർഫ്യൂ നീണ്ടു നിൽക്കുമെന്ന് കർണാടകയിലെ ആരോഗ്യമന്ത്രി കെ സുധാകർ അറിയിച്ചു.ഒമിക്രോണ്‍ വ്യാപനവും പുതിയ കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടതും കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം മാനിച്ച് കര്‍ണാടക നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്.
ഒമിക്രോണിന്റെ സാഹചര്യത്തിൽ പുതുവത്സരാഘോഷങ്ങൾക്കും സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ന്യൂ ഇയർ രാവിലുള്ള ഒത്തുകൂടലുകൾക്കും പാർട്ടികൾക്കുമാണ് നിയന്ത്രണം. ഡിസംബർ മുപ്പത് മുതൽ ജനുവരി രണ്ടു വരെ കടകളിലേയും മറ്റ് വാണിജ്യ സ്ഥാപനങ്ങളിലേയും ജീവനക്കാർക്ക് RT-PCR നെഗറ്റീവ് സർട്ടിഫിക്കറ്റും 2-ഡോസ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റും നിർബന്ധമാക്കും.നിലവില്‍ 38 ഒമിക്രോണ്‍ കേസുകളാണ് കര്‍ണാടകത്തിലുള്ളത്.

