ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ വീഡിയോ ആല്‍ബത്തിനെതിരെ പ്രതിഷേധം ആൽബം നിരോധിക്കണമെന്നും മതവികാരത്തെ വ്രണപ്പെടുത്തിയെന്നു പറഞ്ഞാണ് ഒരു സംഘം രംഗത്തെത്തിയത് ‘മധുബന്‍ മേം രാധികാ നാച്ചെ’ എന്ന ഗാനരംഗത്തിലെ നൃത്തം അശ്ലീലമാണെന്നും മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നതാണെന്നുമാണ് ഇവരുടെ ആരോപണം.
1960ല്‍ കോഹിനൂര്‍ എന്ന ചിത്രത്തിലെ ഗാനമാണ് സണ്ണി ലിയോണ്‍ ആൽബത്തിനായി ഉപയോഗിച്ചിരിക്കുന്നത്.കോഹിനൂര്‍ എന്ന സിനിമയ്ക്കുവേണ്ടി മൊഹമ്മദ് റാഫിയാണ് ഈ ഗാനം ആലപിച്ചത്. കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയം പറയുന്നതാണ് ഗാനം.
ആല്‍ബം നിരോധിച്ച് നടിക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് വൃന്ദാവനിലെ സന്ത് നവല്‍ഗിരി മഹാരാജ് പറഞ്ഞു. നൃത്തത്തിലെ രംഗങ്ങള്‍ പിന്‍വലിച്ച് പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ നടിയെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് മധുബൻ എന്ന ആൽബം പുറത്തിറങ്ങിയത്. കനിക കപൂറും അരിന്ദം ചക്രവർത്തിയുമാണ് ആൽബത്തിന് വേണ്ടി ഗാനമാലപിച്ചിരിക്കുന്നത്.
കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് പരാമർശിക്കുന്ന വരികളെ അശ്ലീലം കലർത്തി നൃത്താവിഷ്കാരം ഒരുക്കിയതിന് വീഡിയോയ്ക്ക് താഴെ സണ്ണിക്കെതിരേ വിമർശനമുണ്ട്.

